ഇത്തിരികുഞ്ഞന്‍ നാരങ്ങയുടെ ഗുണങ്ങള്‍ ഏറെ…

-നാരങ്ങാനീര് ചേര്‍ത്ത കട്ടന്‍ചായ വയറിളക്കത്തിന് പറ്റിയ ഔഷധമാണ്.

-അരിക്ക് ദുര്‍ഗന്ധമുണ്ടാകാതിരിക്കാന്‍ ചോറ് തിളയ്ക്കുമ്പോള്‍ അല്പം നാരങ്ങാനീര് ചേര്‍ക്കുക.

-ഉരുളക്കിഴങ്ങ് വേഗം വെന്തുകിട്ടാന്‍ അല്പം നാരങ്ങാനീര് ചേര്‍ക്കുക.

-മുറിച്ചുവെച്ച ആപ്പിളിന്റെയോ, ഏത്തയ്ക്കായുടെയോ നിറം മാറാതിരിക്കാന്‍ അല്പം ചെറുനാരങ്ങാനീര് ചേര്‍ക്കുക.

ALSO READ:ചെമ്മീന്‍ കറി കഴിച്ച് അലര്‍ജി; ചികിത്സയിലിരിക്കെ യുവതി മരിച്ചു

-ചോറ് കട്ടപിടിക്കാതിരിക്കാന്‍, ചോറ് വാര്‍ക്കുമ്പോള്‍ അല്പം ചെറുനാരങ്ങാനീര് ചേര്‍ക്കുക.

-മീന്‍ കഷണങ്ങള്‍ക്ക് സ്വാദ് കൂടാന്‍ നാരങ്ങാനീരും വിനാഗിരിയും ഉപ്പുചേര്‍ത്ത് വയ്ക്കുക.

-തുളസിനീരും ചെറുനാരങ്ങാനീരും സമം ചേര്‍ത്ത് കഴിച്ചാല്‍ അരുചി മാറും.

-ചെറുനാരങ്ങാനീരില്‍ പൊന്‍കാരവും ചന്ദനവും ചേര്‍ത്ത് പുരട്ടിയാല്‍ ചുണങ്ങ് മാറിക്കിട്ടും. ചെറുനാരങ്ങാനീരും വെളിച്ചെണ്ണയും ചേര്‍ത്ത് പുരട്ടി പതിനഞ്ചുമിനിറ്റ് ഇളം വെയിലുകൊണ്ട് തണുത്ത വെള്ളത്തില്‍ കുളിച്ചാലും ചുണങ്ങ് മാറും.

ALSO READ:ഉച്ചയൂണിനൊപ്പം കഴിക്കാം നല്ല നാടന്‍ മീന്‍ മപ്പാസ്; ഈസിയായി തയ്യാറാക്കാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News