ഡ്രൈ നട്സും ഡ്രൈ ഫ്രൂട്സും കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഈന്തപ്പഴം കഴിക്കുന്നത്. പല തരം വൈറ്റമിനുകളും പോഷകങ്ങളുമടങ്ങിയ ഒന്നാണ് ഈന്തപ്പഴം. കാല്‍സ്യം, മഗ്‌നീഷ്യം തുടങ്ങിയ പല പോഷകങ്ങളും ഇതിനെല്ലാം പുറമേ ധാരാളം ഫൈബറുകള്‍ അടങ്ങിയ ഒന്നാണിത്.
ALSO READചുമ നിങ്ങളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ടോ..? എങ്കില്‍ ഇത് ഒന്ന് പരീക്ഷിച്ച് നോക്കൂ
ഈന്തപ്പഴത്തിലടങ്ങിയിട്ടുള്ള ആല്‍ക്കഹോള്‍ അംശവും ടോക്സിനുകളുണ്ടെങ്കില്‍ ഇതും ചൂടുവെള്ളത്തില്‍ കുതിര്‍ത്തുമ്പോള്‍ ലഭ്യമാകും. വെള്ളത്തിലിട്ടു കുതിര്‍ത്തി ഈന്തപ്പഴം കഴിയ്ക്കുന്നത്. മദ്യപാനം മൂലമുള്ള ഹാങോവര്‍ മാറാന്‍ നല്ലൊരു വഴിയാണ്.ദിവസവും 10-20 മിനിറ്റ് ചൂടുവെള്ളത്തില്‍ ഇട്ട ശേഷം ഈന്തപ്പഴം കഴിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇത് പല്ലിന്റെ ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യും.
ALSO READചൈനയിൽ ഭൂചലനം; റിക്ടര്‍ സ്കെയിലിൽ 7.2 തീവ്രത, ദില്ലിയിലും പാകിസ്താനിലും പ്രകമ്പനം
അതുപോലെ തന്നെ ഈന്തപ്പഴം ചൂടുവെള്ളത്തിലിട്ടു കഴിയ്ക്കുന്നത് ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കും. മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ക്കുള്ള ഏറ്റവും മികച്ച പരിഹാരമാണ് ഈന്തപ്പഴം ചൂടുവെള്ളത്തില്‍ ഇട്ട ശേഷം കഴിയ്ക്കുന്നത്. കുതിര്‍ത്തുമ്പോള്‍ ഇതിലെ ഫൈബറുകള്‍ പെട്ടെന്നു തന്നെ വെള്ളം വലിച്ചെടുക്കുന്നു. ഫൈബറുകള്‍ ശരീരത്തിനു പെട്ടെന്നു തന്നെ ആഗിരണം ചെയ്യാനും കുടലിനിതു പെട്ടെന്നു തന്നെ ദഹിപ്പിയ്ക്കാനും സാധിയ്ക്കും. ഇതിലൂടെ നല്ല ദഹനവും വയറിന്റെ ആരോഗ്യവും നന്നാകുകയും ചെയ്യും.
ALSO READഏഷ്യൻ കപ്പിൽ ഇന്ത്യക്ക് ഇന്ന് നിർണായക മത്സരം
വൈറ്റമിനുകള്‍, അയേണ്‍, മഗ്‌നീഷ്യം, കാല്‍സ്യം, സള്‍ഫര്‍, പൊട്ടാസ്യം, ഫോസ്ഫറസ്, കോപ്പര്‍ തുടങ്ങിയ പല ഘടകങ്ങളും ഈന്തപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്.കുതിര്‍ത്തുന്നതിലൂടെ ഇതു പെട്ടെന്നു തന്നെ ശരീരത്തിനു ലഭ്യമാകുന്നു.വിളര്‍ച്ച പോലുളള പ്രശ്നങ്ങള്‍ ഉള്ളവര്‍ വെള്ളത്തിലിട്ട ഈന്തപ്പഴം ദിവസവും കഴിയ്ക്കുന്നത് ശരീരത്തിന് ആവശ്യമായ അയേണ്‍ ലഭിയ്ക്കുന്നതിന് ഏറെ സഹായകമാണ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here