കുതിർത്ത് കഴിക്കുന്ന ബദാമിന് ഇത്രയേറെ ഗുണങ്ങളോ? ശീലമാക്കാം…

ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ പോഷകങ്ങൾ അടങ്ങിയിരിക്കുന്ന ബദാമിന് ആരാധകർ ഏറെയാണ്. ബദാം വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഒമേഗ 3-, 6-ഫാറ്റി ആസിഡുകൾ, വിറ്റാമിൻ ഇ, കാൽസ്യം തുടംകോയ ഘടകങ്ങളാണ് ഇതിൽ അടങ്ങിയിട്ടുള്ളത്. ലയിക്കാത്തതും ലയിക്കുന്നതുമായ നാരുകളും ബദാമിൽ അടങ്ങിയതിനാൽ ഏറെ ഗുണകരമാണ്.

പ്രോട്ടീൻ കലവറയാണ് ബദാം. 30 ​ഗ്രാം പ്രോട്ടീൻ ആണ് ഒരു ബൗൾ ബദാമിൽ അടങ്ങിയിരിക്കുന്നത്. മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും സഹായിക്കുന്ന പോഷക ഘടകങ്ങളും വിറ്റാമിൻ ഇയും ധാരാളമായി അടങ്ങിയിരിക്കുന്ന ബദാം കേടുപാടുകളിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കുന്നതിന് സഹായിക്കുന്നു.

ALSO READ: ഭാരം കുറച്ചു, ഇനിയും കുറക്കണം; ഫിറ്റ്നസ് രഹസ്യം പങ്കുവെച്ച് സോനംകപൂർ

ഹൃദയാരോഗ്യത്തിനും ആരോഗ്യകരമായ അസ്ഥികൾക്കും പേശികളുടെ പ്രവർത്തനത്തിനും സഹായകമായ മഗ്നീഷ്യം ബദാമിൽ അടങ്ങിയിട്ടുണ്ട്.

ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നതിനും സമ്മർദ്ദം മൂലമുണ്ടാകുന്ന പലതരം ഹൃദയ സംബന്ധമായ തകരാറുകൾ തടയുന്നതിനും കുതിർത്ത ബദാം പതിവായി കഴിക്കുന്നത് നല്ലതാണ്. രക്തസമ്മർദ്ദം നിയന്ത്രണത്തിലാക്കാൻ ഉയർന്ന പൊട്ടാസ്യവും കുറഞ്ഞ സോഡിയവും സഹായിക്കുന്നു.

ALSO READ: ചെറുപയര്‍ മുളപ്പിച്ച് കഴിച്ചാല്‍ ഇരട്ടി പോഷകഗുണം

ശരീരഭാരം കുറയ്ക്കാനും കുതിർത്ത ബദാം സഹായിക്കും. ഉയർന്ന പ്രോട്ടീനും കുറഞ്ഞ കാർബോഹൈഡ്രേറ്റും ധാരാളം ഉള്ളതിനാൽ വണ്ണമാ കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ബദാമിനെ ആശ്രയിക്കാം. കലോറി കുറയ്ക്കാനും സഹായിക്കും. ബദാം കൂടുതൽ നേരം വയറുനിറഞ്ഞതായി തോന്നിപ്പിക്കുകയും ചെയ്യും. പ്രോട്ടീൻ, നാരുകൾ, കൊഴുപ്പ് എന്നിവ ഉൾപ്പെടുന്ന ബാടാം ശരീരത്തിന് ഏറെ നല്ലതാണ്.

ALSO READ: മുഖത്ത് സ്ഥിരം റോസ് വാട്ടര്‍ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ ഇതുകൂടി അറിയുക !

ചർമ്മകോശങ്ങളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കാനും ബദാമിലെ പോഷകങ്ങൾ സഹായിക്കും. ചർമ്മത്തിന്റെ ഘടന മെച്ചപ്പെടുത്താനും ബദാം ഗുണം ചെയ്യും. അകാല വാർദ്ധക്യം തടയാൻ സഹായിക്കുന്ന വിറ്റാമിൻ ഇ, പ്രത്യേകിച്ച്, ആന്റിഓക്‌സിഡന്റ് എന്നീ ഘടകങ്ങളും ബദാമിൽ ധാരാളമുണ്ട്. ദിവസം മുഴുവൻ ഊർജ്ജം നില നിലനിർത്താൻ വെറും വയറ്റിൽ കുതിർത്ത ബദാം കഴിക്കുന്നത് വളരെ നല്ലതാണ്. ജങ്ക് ഫുഡിനോടുള്ള ആസക്തി കുറയ്ക്കുന്നതിനും ബദാം സഹായകമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News