ചൂട്കാലത്ത് ഏറ്റവും കൂടുതൽ ഡിമാന്റുള്ള ഫലമാണ് തണ്ണിമത്തൻ. വെറുതെ കഴിക്കാനും ജ്യൂസ് ആക്കാനും അങ്ങനെ ഏതു വിധേനയും തണ്ണിമത്തൻ ഉപയോഗിക്കാം. വീട്ടിലും നാട്ടിലും താരമാണ് തണ്ണിമത്തൻ.
ഇനി മുതൽ തണ്ണിമത്തൻ കഴിക്കുമ്പോൾ തോട് കളയരുത്. സാധാരണ തണ്ണിമത്തൻ അഥവാ വത്തക്ക കഴിക്കാൻ എടുക്കുമ്പോൾ പച്ചത്തത്തോട് എടുത്ത് കളയുക ആണ് പതിവ്. ആ ശീലം മാറ്റിയാൽ ഗുണങ്ങൾ ഏറെയാണ്.
ALSO READ: ഗോതമ്പുപൊടി മാത്രം മതി; കിടിലന്‍ ഉണ്ണിയപ്പമുണ്ടാക്കാം നിമിഷങ്ങള്‍ക്കുള്ളില്‍
തണ്ണിമത്തന്റെ പുറംതോട് കുറഞ്ഞ കലോറിയും കൂടുതൽ പോഷകങ്ങളും അടങ്ങിയതാണ്. വൈറ്റമിൻ എ, ബി6, സി എന്നിവയും പൊട്ടാസ്യം, സിങ്ക് തുടങ്ങിയയുടെ കലവറയാണ്. ധാരാളം നാരുകളും അടങ്ങിയിട്ടുണ്ട്. ഇവ ദഹനത്തിന് സഹായിക്കുകയും ചെയ്യും.
തണ്ണിമത്തന്റെ തോടിൽ ലൈക്കോപീൻ, സിട്രുലിൻ തുടങ്ങിയ ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ലൈക്കോപീൻ ആണെങ്കിൽ ചില തരം കാൻസറുകളുടെ സാധ്യത കുറയ്ക്കാനും ഹൃദ്രോഗത്തിൽനിന്ന് സംരക്ഷിക്കാനും സാഹായിക്കും. ഹൃദയാരോഗ്യത്തിനും രക്തസമ്മർദം കുറയ്ക്കാനും സിട്രുലിൻ സഹായിക്കും. അച്ചാർ ഇടാനും തോരൻ വെക്കാനും തണ്ണിമത്തൻ തോട് ഉപയോഗിക്കാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here