‘തൃണമൂൽ കോൺഗ്രസ് പ്രവർത്തകരുടെ കല്ലേറുകൊണ്ട് ഓടുന്ന ബിജെപി സ്ഥാനാർത്ഥി’, സമൂഹ മാധ്യമങ്ങളിൽ വൈറലായ വീഡിയോ കാണാം

കൊൽക്കത്തയിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരുടെ കല്ലേറുകൊണ്ട് ഓടുന്ന ബിജെപി സ്ഥാനാർത്ഥിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ജാർഗ്രാമിലെ മംഗലപൊട്ട ഏരിയയിലാണ് സംഭവം. ആറാം ഘട്ട വോട്ടെടുപ്പിന് പോളിംഗ് ബൂത്തിൽ എത്തിയതായിരുന്നു പ്രണാത് ടുഡു എന്ന സ്ഥാനാർഥി.

ALSO READ: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ ജാഗ്രതാ നിർദേശം

നാടകീയമായ സംഭവങ്ങളാണ് പ്രദേശത്ത് അരങ്ങേറിയത്. വലിയ കല്ലുകൾ എടുത്തുകൊണ്ട് ഒരുപറ്റം ആളുകൾ സ്ഥാനാർത്ഥിയെ ഓടിക്കുകയായിരുന്നു. ഒപ്പമുള്ള സെക്യൂരിറ്റി ഉദ്യോഗസ്ഥർ ഇയാളെ സംരക്ഷിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും വീണ്ടും കല്ലുകൾ വന്ന് വീഴുന്നത് വൈറലാകുന്ന വിഡിയോയിൽ കാണാം.

ALSO READ: തമിഴ്‌നാട്ടിൽ ഒന്‍പതുവയസുകാരൻ കുത്തേറ്റ് മരിച്ചു; ബിഹാർ സ്വദേശിയായ പതിമൂന്നുകാരൻ അറസ്റ്റിൽ

അതേസമയം, മമതാ ബാനർജി കൊലപാതക രാഷ്ട്രീയമാണ് ബംഗാളിൽ നടത്തുന്നതെന്ന് സംഭവത്തിൽ പ്രതിഷേധിച്ച് അമിത് മാൽവിയ പറഞ്ഞു. ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിലാണ് ബിജെപി നേതാവ് വിമർശനം ഉയർത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News