പശ്ചിമ ബംഗാളിലേക്ക് കേന്ദ്രസേന വേണ്ട എന്ന മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ആവശ്യം സുപ്രീംകോടതി തള്ളി. തദ്ദേശ തെരഞ്ഞെടുപ്പില്‍ അക്രമം വ്യാപകമായതിനെ തുടര്‍ന്നാണ് നടപടി.
ബംഗാളിലേക്ക് കേന്ദ്ര സേനയെ നിയോഗിക്കണമെന്ന കൊല്‍ക്കത്ത ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവെച്ചു. ഹൈക്കോടതി ഉത്തരവിനെതിരായ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ അപ്പീല്‍ സുപ്രീംകോടതി തള്ളി.
അതിനിടെ ബംഗാളില്‍ സംഘര്‍ഷങ്ങളെ ചൊല്ലി ഗവര്‍ണര്‍ – സര്‍ക്കാര്‍ പോര് അതീവ രൂക്ഷമായി. ഗവര്‍ണര്‍ സി.വി ആനന്ദ ബോസ് ബി.ജെ.പി പ്രതിനിധിയെ പോലെ പ്രവര്‍ത്തിക്കുന്നുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയുണ്ടായ സംഘര്‍ഷങ്ങളില്‍ ആറു പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. ഹൈക്കോടതി ഉത്തരവ് പാലിച്ചില്ലെന്ന് കാട്ടി ബംഗാള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ബി.ജെ.പി കൊല്‍ക്കത്ത ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹരജി ഫയല്‍ ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here