ബംഗാള്‍ ട്രെയിന്‍ അപകടം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ബംഗാള്‍ ട്രെയിന്‍ അപകടത്തില്‍ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി.മോദി സര്‍ക്കാരിന്റെ പിടിപ്പുകേടും കെടുകാര്യസ്ഥതയും
കാരണമാണ് ട്രെയിന്‍ അപകടങ്ങള്‍ വര്‍ദ്ധിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി. ട്രെയിന്‍ അപകടങ്ങള്‍ക്ക് ഉത്തരവാദി മോദി സര്‍ക്കാരാണെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

ALSO READ ;പോക്‌സോ കേസ്: സിഐഡിക്ക് മുന്നില്‍ ഹാജരായി യെദ്യൂരപ്പ
അതേസമയം ട്രെയിന്‍ അപകടത്തില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ദുരന്തം വേദനാജനകമാണെന്നും ഇരകള്‍ക്ക് ഉടന്‍ പൂര്‍ണമായ നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:  തമിഴ്‌നാട് ഉദുമലൈപേട്ടയിൽ ആനമല കടുവ സങ്കേതത്തിന് താഴെ പറമ്പിൽ കുടുങ്ങിയ കടുവയെ തിരികെ കാട്ടിലേക്ക് തുറന്നുവിട്ടു

10 വര്‍ഷമായി റെയില്‍വേ മന്ത്രാലയത്തില്‍ തുടരുന്നത് കെടുകാര്യസ്ഥതയാണ്. മോദി സര്‍ക്കാര്‍ റെയില്‍വെയെ സ്വയം പ്രമോഷനുള്ള വേദിയാക്കി മാറ്റി. അപകടത്തിന്റെ ഉത്തരവാദിത്വം മോദി സര്‍ക്കാരിന് തന്നെയാണെന്നും ഖാര്‍ഗെ ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News