ആണ്‍സിംഹം അക്ബറിനെയും, പെണ്‍സിംഹം സീതയെയും ഒന്നിച്ചു പാര്‍പ്പിക്കരുത്; വിചിത്ര ഹര്‍ജിയുമായി കല്‍ക്കട്ട ഹൈക്കോടതിയില്‍ വിഎച്ച്പി

സിലിഗുഡി സഫാരി പാര്‍ക്കിയില്‍ അക്ബര്‍ എന്ന പേരുള്ള ആണ്‍സിംഹത്തെയും സീത എന്ന പേരുള്ള പെണ്‍സിംഹത്തേയും ഒന്നിച്ചു പാര്‍പ്പിക്കരുതെന്ന് ആവശ്യവുമായി വിഎച്ച്പി. ഇതുമായി ബന്ധപ്പെട്ട കല്‍ക്കട്ട ഹൈക്കോടതിയില്‍ വിചിത്ര ഹര്‍ജി നല്‍കിയിരിക്കുകയാണ് അവര്‍. ത്രിപുരയിലെ സെപാഹിജാല പാര്‍ക്കില്‍ നിന്നാണ് രണ്ടു സിംഹങ്ങളെയും ബംഗാളില്‍ എത്തിച്ചത്.

ALSO READ: നാട്ടുകാരുടെ പ്രതിഷേധം തുടരുന്നു; പുല്‍പ്പള്ളിയില്‍ ഇന്നും നാളെയും നിരോധനാജ്ഞ

ഹിന്ദുമതത്തെ അപമാനിക്കുന്ന നടപടിയാണ് വനം വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് ബംഗാള്‍ ഘടകം വിഎച്ച്പിയുടെ വാദം. വനംവകുപ്പും ബംഗാള്‍ സഫാരി പാര്‍ക്കുമാണ് എതിര്‍ കക്ഷികള്‍.

ALSO READ: ശുചിമുറിയില്‍ പോകാന്‍ അനുവദിക്കാതെ മണിക്കൂറുകള്‍ ചോദ്യം ചെയ്ത് വ്യാജ പൊലീസ്; മധ്യവയസ്‌കന് നഷ്ടമായത് അരക്കോടിയിലേറെ

20ന് കേസ് കോടതി പരിഗണിക്കും. ഫെബ്രുവരി 16നാണ് ജസ്റ്റിസ് സോഗത ഭട്ടാചാര്യയ്ക്ക് മുന്നില്‍ വിഎച്ച്പി ഹര്‍ജിയുമായി എത്തിയത്. അതേസമയം പാര്‍ക്കിലെ സിംഹങ്ങളുടെ പേര് മാറ്റില്ലെന്ന നിലപാടിലാണ് പാര്‍ക്ക് അധികൃതര്‍. പാര്‍ക്കിലെത്തുന്നതിന് മുമ്പ് തന്നെ ഇവയുടെ പേരുകള്‍ ഇങ്ങനെയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News