ലക്ഷങ്ങള്‍ വിലമതിക്കുന്ന ഹെറോയിനുമായി ബംഗാളി യുവതി എക്സൈസ് പിടിയില്‍. ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ദീദി എന്നറിയപ്പെടുന്ന സുലേഖാബീവിയാണ് എക്സൈസിന്‍റെ പിടിയിലായത്. ഇവരില്‍ നിന്ന് 16.538 ഗ്രാം ഹെറോയിന്‍ പിടിച്ചെടുത്തു. പെരുമ്പാവൂർ കണ്ടംതറ ഭാഗത്ത് എക്സൈസ് നടത്തിയ മിന്നൽ പരിശോധനയിലാണ് ഹെറോയിനുമായി ബംഗാളി യുവതി പിടിയിലായത്. മുർഷിദാബാദ് സ്വദേശി സുലേഖാ ബീവിയെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 16.638 ഗ്രാം ഹെറോയിനും പിടികൂടുകയായിരുന്നു.
Also Read: മുംബൈയിൽ തുടർക്കഥയായി സൈബർ തട്ടിപ്പുകൾ; ഇരുട്ടിൽ തപ്പി അന്വേഷണ സംഘം
ഇതര സംസ്ഥാന തൊഴിലാളികൾക്ക് ചെറു ഡപ്പികളിലായി വില്പന നടത്തുന്നതിനായി ബംഗാളിൽ നിന്നും കൊണ്ടുവന്ന മയക്കുമരുന്നാണ് എക്സൈസ് പിടികൂടിയത്. പിടികൂടിയ ഹെറോയിന് ലക്ഷങ്ങളുടെ വില മതിക്കുമെന്ന് എക്സൈസ് അറിയിച്ചു .കണ്ടം തറ ഭാഗത്ത് ഇവർ നടത്തുന്ന ബംഗാളി ഹോട്ടലിൻ്റെ മറവിലായിരുന്നു ഹെറോയിൻ വില്പന. ഇതര സംസ്ഥാനക്കാർക്കിടയിൽ ദീദി എന്നറിയപ്പെട്ടിരുന്ന ഇവർ കുറച്ചു നാളുകളായി എക്സൈസിൻ്റെ രഹസ്യനിരീക്ഷണത്തിലായിരുന്നു. പെരുമ്പാവൂർ മജിസ്റേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
Also Read: വർക്കല പാപനാശത്ത് കുളിക്കാൻ ഇറങ്ങിയ മെഡിക്കൽ വിദ്യാർത്ഥി തിരയിൽപ്പെട്ട് കാണാതായി
പെരുമ്പാവൂർ റേഞ്ച് ഇൻസ്പെക്ടർ ബിനീഷ് സുകുമാരൻ്റെ നേതൃത്വത്തിൽ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പക്ടർ ബിജു പികെ, പ്രിവൻ്റീവ് ഓഫീസർ ബാലു എസ്, സി ഇ ഒ അരുൺ കുമാർ, ഡബ്ള്യു സി ഇ ഒ രേഷ്മ എ എസ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here