ബംഗാളി നടി അഞ്ജന ഭൗമിക് അന്തരിച്ചു

പ്രശസ്ത  ബംഗാളി നടി അഞ്ജന ഭൗമിക് അന്തരിച്ചു. 79 വയസായിരുന്നു. ഏറെ നാളായി അസുഖ ബാധിതയായിരുന്നു. വെള്ളിയാഴ്ച ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് താരത്തെ ആശുപത്രിയില്‍ പ്രേവേശിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെയായിരുന്നു മരണം സംഭവിച്ചത്.

ALSO READ: കൊല്ലത്ത് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച് ദമ്പതികള്‍; സ്ത്രീ മരിച്ചു

അഞ്ച് മാസത്തോളമായി വാര്‍ധക്യ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് അഞ്ജന കിടപ്പിലായിരുന്നു. അവരെ പരിപാലിച്ചിരുന്നത് മക്കളായ നിലാഞ്ജന, ചന്ദന എന്നിവരാണ്. സംവിധായകന്‍ ശ്രീജിത് മുഖര്‍ജി, അരിന്ദന്‍ സില്‍ തുടങ്ങിയ പ്രമുഖര്‍ മരണ വാര്‍ത്ത അറിഞ്ഞ് ആശുപത്രിയില്‍ എത്തി.

ALSO READ: ‘സര്‍ഫ്’ പരസ്യത്തിലെ ലളിതാജി അന്തരിച്ചു

നടന്‍ ഭിഭൂതിഭൂഷന്‍ ഭൗമിക്കിന്റെ മകളായി 1944 ഡിസംബര്‍ 30ന് കൊച്ബിഹാറിലാണ് അഞ്ജന ജനിച്ചത്. യഥാര്‍ത്ഥ പേര് ആരതി ഭൗമിക് എന്നാണ്. അഞ്ജന 20ാം വയസില്‍ അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത് ബംഗാളി സിനിമയായ അനുസ്തുപ് ചന്ദയിലൂടെയാണ്. വലിയ രീതിയില്‍ ശ്രദ്ധനേടി ഒന്നായിരുന്നു നടന്‍ ഉത്തം കുമാറുമായുള്ള ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രീ. തനെ തെകെ അസ്ചി, ചൗരിങ്കീ, നായിക സംബധ്, കഭി മേഖ് തുടങ്ങിയവയാണ് അഞ്ജനയുടെ പ്രധാന സിനിമകള്‍. മഹേശ്വേതയിൽ സൗമിത്ര ചാറ്റര്‍ജിക്കൊപ്പമുള്ള പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അഞ്ജന കുറേ വര്‍ഷങ്ങളായി സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു.
ഭര്‍ത്താവ് നേവി ഉദ്യോഗസ്ഥനായ അനില്‍ ശര്‍മ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News