പ്രശസ്ത ബംഗാളി എഴുത്തുകാരൻ സമരേഷ് മജുംദാർ അന്തരിച്ചു. 79 വയസായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം 5:45 ഓടെയായിരുന്നു അദ്ദേഹത്തിന്റെ വിയോഗമെന്ന് കുടുംബം പത്രക്കുറിപ്പിലൂടെ അറിയിച്ചു. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ഏപ്രിൽ 25-നാണ് മജുംദാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് ശ്വാസകോശ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നുവെന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം അസുഖം വഷളായെന്നും കുടുംബാംഗം പറഞ്ഞു.
സമരേഷ് മജുംദാറിന്റെ മരണത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി അനുശോചനം രേഖപ്പെടുത്തി. ഇത് സാഹിത്യ ലോകത്തിന് നികത്താനാവാത്ത നഷ്ടമാണെന്ന് മമത പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 1967 ൽ ‘ഡൗർ’ (റൺ) എന്ന നോവലാണ് അദ്ദേഹം ആദ്യമായി പ്രസിദ്ധീകരിച്ചത്. 1984-ൽ ‘കൽബേല’യ്ക്ക് ലഭിച്ച സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പെടെ എണ്ണമറ്റ അംഗീകാരങ്ങൾ ഈ എഴുത്തുകാരനെ തേടിയെത്തിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here