വിവിധ ഭാഷകള്‍ സംസാരിക്കുന്ന നാല്‍പത് ലക്ഷത്തിലധികം ഇന്ത്യക്കാരാണ് യുഎസിലുള്ളത്. പ്രസിഡന്റ്ഷ്യല്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ യുഎസിന്റെ ബാലറ്റ് പേപ്പറില്‍ ഇടം നേടിയിരിക്കുകയാണ് ബംഗാളി ഭാഷയും. ഇപ്പോള്‍ ഇരുന്നൂറിലധികം ഭാഷകള്‍ സംസാരിക്കുന്നെന്ന്് സിറ്റി പ്ലാനിക്ക് വകുപ്പ് പറയുന്ന ന്യൂയോര്‍ക്കില്‍ ഇംഗ്ലീഷ് കൂടാതെ നാലു ഭാഷകള്‍ ബാലറ്റില്‍ ഉള്‍പ്പെടുത്തിയപ്പോഴാണ് ബംഗാളിനും നറുക്കുവീണത്.
ALSO READ: മണിപ്പൂരില്‍ ഏഴ് കലാപകാരികള്‍ അറസ്റ്റില്‍; വന്‍തോതില്‍ ആയുധങ്ങള്‍ പിടിച്ചെടുത്തു
ഇംഗ്ലീഷ് കൂടാതെ മറ്റ് നാലു ഭാഷകളില്‍ തെരഞ്ഞെടുപ്പ് സേവനം നല്‍കണമെന്നാണ് ഇതിനായി തെരഞ്ഞെടുക്കപ്പെട്ട നാലുഭാഷകളില്‍ ഒന്ന് ബംഗാളിയാണ്. ചൈനീസ്, സ്പാനിഷ്, കൊറിയന്‍ എന്നിവയാണ് മറ്റ് മൂന്ന് ഭാഷകള്‍. നിയമപരമായി ഇത്തരത്തില്‍ ഭാഷകള്‍ ചേര്‍ക്കണമെന്നുള്ളതിനാലാണ് ബാലറ്റില്‍ ബംഗാളി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
വിവിധ ഭാഷകള്‍ സംസാരിക്കുന്ന ഇന്ത്യന്‍ സമൂഹമുണ്ടെങ്കിലും ബാലറ്റില്‍ ഇടം നേടിയത് ബംഗാളിയാണ്. ഇന്ത്യയില്‍ നിന്നുള്ളവരെ മാത്രമല്ല ബംഗ്ലാദേശില്‍ നിന്നുള്ളവരെയും ബംഗാളി സംസാരിക്കുന്നവരുടെ ജനസംഖ്യയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here