ഗാര്‍ഡന്‍ സിറ്റിയില്‍ നിന്നൊരു കിടിലന്‍ കാഴ്ച; വൈറല്‍ വീഡിയോ കാണാം

ഇന്ത്യയുടെ ഗാര്‍ഡന്‍ സിറ്റി എന്നറിയപ്പെടുന്ന ബെംഗളുരുവില്‍  നിന്നുള്ളൊരു ഭംഗിയുള്ള കാഴ്ചയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. തിക്കും തിരക്കും നിറഞ്ഞ ബംഗളുരുവിലെ ഒരു ഓട്ടോറിക്ഷ നിറയെ പര്‍പ്പിള്‍ പുഷ്പങ്ങള്‍ നിറച്ചൊരു യാത്ര.

ALSO READ: “പുഷ്പനെ ഓര്‍മ്മയുണ്ട്, ആ സമരത്തില്‍ പങ്കെടുത്തവരാണ് ഞങ്ങള്‍ എല്ലാവരും”: മന്ത്രി കെ എന്‍ ബാലഗോപാല്‍

ഇന്‍സ്റ്റഗ്രാമില്‍ നിയാസ് എന്നൊരു യൂസറാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. നഗരത്തിലെ ഓരോ ട്രാഫിക്ക് ജാമുകളും കടന്നങ്ങനെ പായുകയാണ് ആ ഓട്ടോറിക്ഷാ.

ദൈനംദിന ജീവത്തിലെ യാത്രക്കളില്‍ പുകനിറഞ്ഞ നിരത്തുകളും വാഹനങ്ങളുടെ നിര്‍ത്താതെയുള്ള ഹോണടികളും കേട്ട് മടത്ത ബംഗളുരു നിവാസികളുടെ മനം കുളിര്‍പ്പിച്ച ഒരു കാഴ്ചയായിരുന്നു ഇത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതിന് പിറകെ ഈ വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് വന്നത്. എന്റെ ബാംഗ്ലൂര്‍, ഇതാണ് ഇന്ത്യയിലെ ഏറ്റവും മനോഹരമായ ഓട്ടോയാണിത് എന്നൊക്കെയാണ് പലരും പറഞ്ഞിരിക്കുന്നത്.

ALSO READ:  ഇന്നലെ ടീസര്‍ ഇന്നിതാ കുന്നിന്റെ മുകളില്‍; പ്രണയദിനത്തില്‍ വ്യത്യസ്തമായൊരു ചിത്രവുമായി പ്രണവ്

View this post on Instagram

A post shared by NIYAS (@niyas_t22)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News