ബെഗളൂരുവിൽ കേക്ക് കഴിച്ചതിനെ തുടര്‍ന്നുണ്ടായ ഭക്ഷ്യവിഷ ബാധയേറ്റ് അഞ്ചു വയസുകാരൻ മരിച്ചതായി സംശയം. കുട്ടിയുടെ മാതാപിതാക്കൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ബെംഗളൂരുവില്‍ സ്വിഗി ഡെലിവറി നടത്തുന്ന ബല്‍രാജുവിന്റെയും നാഗലക്ഷ്മിയുടെയും മകന്‍ ധീരജാണ് മരിച്ചത്.
Also read:പ്രതിപക്ഷത്തിന്‍റെ ചീട്ടുകീറിയ അടിയന്തരപ്രമേയം
ബല്‍രാജുവിനും കുടുംബത്തിനും കേക്ക് കഴിച്ചതിനെ തുടർന്നാണ് ദേഹാസ്വാസ്ഥ്യമുണ്ടായത് എന്നാണ് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കസ്റ്റമര്‍ കാന്‍സല്‍ ചെയ്ത കേക്കാണ് ബല്‍രാജ് തിങ്കളാഴ്ച വീട്ടിലേക്ക് കൊണ്ടുവന്നത്. മൂന്ന് പേരും ചേര്‍ന്ന് കേക്ക് കഴിച്ചതിന് പിന്നാലെ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തൊട്ട് പിന്നാലെ ബല്‍രാജിനും ഭാര്യയ്ക്കും അസ്വസ്ഥതയുണ്ടായി. മൂന്നുപേരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരിക്കുകയായിരുന്നു.
Also read:മലപ്പുറം വിഷയത്തിലെ പ്രതിപക്ഷ നിലപാട്; നിയമസഭയില്‍ പൊളിച്ചടുക്കി ഭരണപക്ഷം
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കെപി അഗ്രഹാര പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മറ്റ് സാധ്യതകളും അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here