ചേരിയിലെ ദുരിതജീവിതത്തില്‍ നിന്നും ഐഎസ്എസ് സ്വപ്‌നം കാണുന്ന കുഞ്ഞുമനസ്; വീഡിയോ വൈറല്‍

ബെംഗളുരുവിലെ ചേരിയില്‍ നിന്നും ഐഎസ്എസ് സ്വപ്‌നം കാണുന്ന 16 വയസുകാരനും അവന്റെ ആത്മവിശ്വാസം നിറഞ്ഞ വാക്കുകളുമാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാവുന്നത്. മുഹമ്മദ് ആഷിഖ് എന്നയാളാണ് നാഗരാജെന്ന കുഞ്ഞുബാലന്റെ ആഗ്രഹങ്ങളെയും സ്വപ്‌നങ്ങളെയും കുറിച്ചും അവന്റെ ആത്മവിശ്വാസത്തെ കുറിച്ചുമുള്ള വീഡിയോ പങ്കുവച്ചത്.

ALSO READ:  അറസ്റ്റ് ചെയ്യരുതെന്ന് ഇഡിയോട് നിര്‍ദേശിക്കണം; വീണ്ടും ഹര്‍ജിയുമായി കെജ്‍രിവാൾ

വെല്ലുവിളികള്‍ നിറഞ്ഞ അന്തരീക്ഷത്തിലാണ് ജീവിക്കുന്നതെങ്കിലും നാഗരാജിന്റെ ആത്മവിശ്വാസം ഏവര്‍ക്കും പ്രചോദനമാണ്. അവന്റെ അഭിലാഷത്തെ കുറിച്ച് ചോദിച്ചപ്പോള്‍, തനിക്ക് ഐഎഎസ് ഓഫീസറാകണമെന്നും വിജയം നേടിയാല്‍ ഭാവിയില്‍ നല്ലൊരു വീട്ടിലേക്ക് മാറാന്‍ കഴിയുമെന്നുമാണ് അവന്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. തന്റെ ലക്ഷ്യത്തിനായി അവന്‍ കഠിനാധ്വാനം ആരംഭിച്ചു കഴിഞ്ഞു. രണ്ടാം ക്ലാസ് മുതല്‍ പഠിത്തത്തില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ അവന്‍ പരിശ്രമിക്കുന്നുണ്ട്. സംസാരത്തിനിടയില്‍ തന്റെ സര്‍ട്ടിഫിക്കറ്റുകള്‍, അവാര്‍ഡുകള്‍, അവന്റെ കുഞ്ഞു കുഞ്ഞു നേട്ടങ്ങളെല്ലാം അവന്‍ ആഷിഖിന് കാണിച്ചു കൊടുക്കുന്നുണ്ട്. മാത്രമല്ല ചേരി ജീവിതത്തിന്റെ പച്ചയായ യാഥാര്‍ത്ഥ്യവും ഈ വീഡിയോയിലൂടെ കാണാം. നാഗരാജിന്റെ വീട്ടില്‍ ഇതുവരെ വൈദ്യുതി ലഭിച്ചിട്ടില്ല.

ALSO READ: മലപ്പുറത്ത് കെഎസ്ആർടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; ഒരു മരണം

മഹാത്മാഗാന്ധിയുടെയും ഡോ അംബേദ്ക്കറിന്റെയും ബുക്കുകള്‍ വായിക്കുന്നതാണ് അവന് ഏറെ ഇഷ്ടം. രാജ്യത്തെ സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ച് കൂടുതലറിയാന്‍ അവന് താല്പര്യമുണ്ട്. ഒരു വീട് വയ്ക്കണം, കഷ്ടപ്പെടുന്നവരെ സഹായിക്കണം, പട്ടിണി കിടക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കണം എന്നിങ്ങനെയാണ് അവന്റെ ആഗ്രഹങ്ങള്‍.

ജീവിതത്തില്‍ എന്തെങ്കിലും ഒരു കുറവുണ്ടാകുമ്പോള്‍ അതില്‍ പരാതി പറയുന്നവര്‍ നാഗരാജിന്റെ വീഡിയോ ഉറപ്പായും കണ്ടിരിക്കണമെന്നാണ് കമന്റുകള്‍ നിറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News