ബെംഗളുരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ഡ്രൈവര്‍ ബസ് ഓടിക്കുന്നതിനിടയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. നിയന്ത്രണമില്ലാതെ സഞ്ചരിച്ച ബസിലെ യാത്രക്കാര്‍ക്ക് രക്ഷകനായി കണ്ടക്ടര്‍. 39കാരനായ കിരണാണ് മരിച്ചത്. നീലമംഗലത്ത് നിന്നും യശ്വന്ത്പൂരിലേക്കുള്ള ബസ് സര്‍വീസിനിടെയാണ് കിരണിന് പെട്ടെന്ന് നെഞ്ച് വേദന ഉണ്ടായി ബോധരഹിതനായത്.
ALSO READ: സക്സേനയുടെ മികവിൽ കേരളത്തിന് രഞ്ജി ട്രോഫിയിൽ യുപിക്കെതിരെ ലീഡ്
സിസിടിവി ദൃശ്യങ്ങളില്‍ കിരണിന് ബോധം നഷ്ടപ്പെടുന്നതും ഇതോടെ നിയന്ത്രണം വിട്ട ബസ് മറ്റൊരു ബസില്‍ ഉരസി മുന്നോട്ട് നീങ്ങുന്നതും കാണാം. ഇത് ശ്രദ്ധയില്‍പ്പെട്ട കണ്ടക്ടര്‍ പെട്ടെന്ന് തന്നെ ഡ്രൈവര്‍ സീറ്റിലേക്ക് ചാടിക്കയറി ബസ് നിര്‍ത്തി. കിരണിനെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
ALSO READ: സുനിത വില്യംസിന് ആരോഗ്യപ്രശ്നങ്ങൾ..? ആശങ്കയുയർത്തി ബഹിരാകാശ നിലയത്തിൽനിന്നുള്ള പുതിയ ചിത്രം
കഴിഞ്ഞവര്‍ഷം സെപ്തംബറില്‍ പുറത്ത് വന്ന ഒരു ആരോഗ്യ റിപ്പോര്‍ട്ടില്‍ ബിഎംടിസി തൊഴിലാളികളില്‍ നാല്‍പത് ശതമാനം പേര്‍ക്കും (45-60 ഇടയില്‍ പ്രായമുള്ള) ഹൃദ്രോഗമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് പറയുന്നത്. ജോലിയുടെ സാഹചര്യം, സമ്മര്‍ദം, ഭക്ഷണശീലം എന്നിവയെല്ലാം ഇതിനെ ബാധിക്കുന്നുണ്ട്.
ఆర్టీసీ బస్సు డ్రైవర్కు గుండెపోటు.. డ్రైవింగ్ సీటు పైకి దూకి అందరి ప్రాణాలు కాపాడిన కండక్టర్
బెంగుళూరులో నేలమంగళ నుండి దసనాపుర వెళ్తున్న ఆర్టీసీ బస్సులో గుండెపోటుతో డ్రైవింగ్ సీట్ మీదే ప్రాణాలు విడిచిన బస్సు డ్రైవర్ కిరణ్ కుమార్.
డ్రైవర్కు గుండెపోటు రావడంతో డ్రైవింగ్ సీటు… pic.twitter.com/R53YNgpkrm
— Telugu Scribe (@TeluguScribe) November 6, 2024
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here