ബെംഗളുരു കഫേ സ്‌ഫോടനം; ബല്ലാരിയിലെത്താന്‍ പ്രതി ബസുകള്‍ മാറിക്കയറി, വഴിയില്‍ വസ്ത്രം മാറി

ബെംഗളുരുവിലെ വൈറ്റ് ഫീല്‍ഡ് ഏരിയയിലുള്ള രാമേശ്വരം കഫേയില്‍ നടന്ന സ്‌ഫോടനത്തിലെ പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. മാര്‍ച്ച് 1ന് ഉച്ചയ്ക്ക് 8.58ന് സ്‌ഫോടനത്തിന് എട്ടു മണിക്കൂറിന് ശേഷം ഇയാള്‍ ബല്ലാരി ബസ്റ്റാന്റിലുണ്ടായിരുന്നു.

അഞ്ചു ദിവസത്തിന് ശേഷം ബുധനാഴ്ച, മാര്‍ച്ച് ആറിന് നാലംഗ ബല്ലാരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐസിസിസ് പ്രവര്‍ത്തകരെ എന്‍ഐഎ പിടികൂടിയിട്ടുണ്ട്

ALSO READ:  കോൺഗ്രസ് അവരുടെ അണികൾക്കല്ല നേതാക്കൾക്കാണ് ആദ്യം രാഷ്ട്രീയ വിദ്യാഭ്യാസം നൽകേണ്ടത്, അധികാരമില്ലാതെ ജീവിക്കുക എന്നത് കോൺഗ്രസ് നേതാക്കൾക്ക് ചിന്തിക്കാൻ പറ്റാതെ ആയി: ഡോ. തോമസ് ഐസക്

26കാരനായ മുഹമ്മദ് സുലൈമാന്‍, 23കാരനായ അനസ് ഇഖ്ബാല്‍ ഷെയ്ക്ക്, 26കാരനായ ഷയാന്‍ റഹ്‌മാനെന്ന ഹുസൈന്‍, 19കാരനായ സെയ്ദ് സമീര്‍ എന്നിവരാണ് പിടിയിലായത്.

ALSO READ:  സ്ത്രീകൾ കൂടുതൽ ശ്രദ്ധാലുക്കളും മറ്റുള്ളവർക്ക് പരിഗണന നൽകുന്നവരുമാണ്; പൂർണപിന്തുണയുമായി മോട്ടോർ വാഹന വകുപ്പ്

കഫേ സ്‌ഫോടനത്തിലെ പ്രധാന പ്രതി  രണ്ട് അന്തര്‍ സംസ്ഥാന ബസുകളിലായാണ് യാത്ര നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. ബല്ലാരിയില്‍ എത്തിയ ഇയാള്‍ പിന്നീട് എങ്ങോട്ടാണ് പോയതെന്ന് വ്യക്തമല്ല. കഫേയ്ക്ക് വളരെ സമീപമായി ഉണ്ടായിരുന്ന വോള്‍വോ ബസിലാണ് ഇയാള്‍ ആദ്യം യാത്ര ചെയ്തത്. കഫേയില്‍ നിന്നും മൂന്നു കിലോമീറ്റര്‍ അകലെ എത്തിയ ശേഷം ഇയാള്‍ വസ്ത്രം മാറിയിട്ടുണ്ട്. ധരിച്ചിരുന്ന വസ്ത്രവും തൊപ്പിയും ഉപേക്ഷിച്ച ഇയാള്‍ പിന്നീടൊരു ടീ ഷര്‍ട്ടാണ് ധരിച്ചിരിക്കുന്നത്. ഇതില്‍ തൊപ്പി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത് പ്രധാന തെളിവുകളിലൊന്നാണ്. ബെംഗളുരുവിലേക്ക് പോകുന്ന മറ്റൊരു സര്‍ക്കാര്‍ ബസില്‍ പ്രതി കയറിയതിന്റെയും തൊപ്പി ഇല്ലാതെയുമുള്ള ദൃശ്യങ്ങള്‍ ബസിലെ ക്യാമറിയില്‍ പതിഞ്ഞിട്ടുണ്ട്.

ALSO READ: “ശക്തരായ സ്ത്രീകൾ ചരിത്രം സൃഷ്ടിക്കുന്നു.”; ഇന്ന് ലോക വനിതാ ദിനം

കഫേയില്‍ ബോംബ് സ്ഥാപിക്കാനുള്ള യാത്രക്കിടയില്‍ പത്തോളം ബസുകളിലാണ് ഇയാള്‍ കയറിയിറങ്ങിയത്. ഇതിനു ശേഷവും പല ബസുകളിലായായിരുന്നു യാത്ര.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News