‘ആമസോണിൽ നിന്ന് ഓർഡർ ചെയ്‌തത്‌ എക്സ്ബോക്സ് കൺട്രോളർ, കിട്ടിയത് മൂർഖൻ പാമ്പ്’, വീഡിയോ പങ്കുവെച്ച് ദമ്പതികൾ

ആമസോണിൽ നിന്ന് എക്സ്ബോക്സ് കൺട്രോളർ ഓർഡർ ചെയ്‌ത ദമ്പതികൾക്ക് കിട്ടിയത് മൂർഖൻ പാമ്പ്. ബെംഗളൂരുവിലുളള എഞ്ചിനീയർ ദമ്പതികൾക്കാണ് ആമസോൺ ഡെലിവറി പാക്കിൽ നിന്നും മൂർഖൻ പാമ്പിനെ കിട്ടിയത്. സമൂഹ മാധ്യമങ്ങളിലൂടെ സംഭവത്തിന്റെ വീഡിയോ ഇവർ പങ്കുവെച്ചിട്ടുണ്ട്.

ALSO READ: ‘അങ്ങനെ 12 കോടി ഗുദാ ഹവാ’, ബീഹാറിൽ ഉദ്‌ഘാടനം ചെയ്യാനിരുന്ന പാലം തകർന്നു വീണു; വീഡിയോ

രണ്ട് ദിവസം മുൻപ് ബെംഗളൂരു സർജാപൂർ റോഡിൽ താമസിക്കുന്ന ​ദമ്പതികൾക്കാണ് ആമസോണിൽ നിന്നും ​ദുരനുഭവം ഉണ്ടായത്. ഡെലിവറി പാർട്ണർ നേരിട്ടാണ് ഈ ബോക്സ് കൈമാറിയതെന്ന് ദമ്പതികൾ പറയുന്നു. ബോക്സിൽ നിന്നും പാമ്പിനെ ലഭിച്ചത് വീഡിയോയിൽ പകർത്തിയ ഇവർ സംഭവത്തിന് ദൃക്‌സാക്ഷികൾ ഉണ്ടെന്നും വ്യക്തമാക്കുന്നു.

ALSO READ: ഇതൊക്കെ എന്ത്…വെറും പത്ത് വരിയിൽ ‘ആടുജീവിതം’ കഥയെഴുതി മിടുക്കി, ബെന്യാമിൻ വരെ പങ്കുവെച്ച് ആ നോട്ട് ബുക്ക് പേജിന്റെ ചിത്രം

അതേസമയം, ദമ്പതികൾക്കുണ്ടായ ദുരനുഭവത്തെ തുടർന്ന് ആമസോൺ പണം തിരികെ നല്‍കിയെങ്കിലും തങ്ങളുടെ ജീവന് തന്നെ ഭീഷണിയാകുന്ന സംഭവമായിരുന്നു ഇതെന്നാണ് ദമ്പതികള്‍ വ്യക്തമാക്കുന്നത്. ഇത് പൂർണമായും ആമസോണിൻ്റെ അശ്രദ്ധയാണെന്നും, വെയർ ഹൗസിന്റെ മേൽനോട്ടം ആമസോൺ ശരിയായി നടത്താത്തതിന്റെയും ഡെലിവറിയിൽ ഉണ്ടായ വീഴ്ചയുമാണ് സംഭവത്തിന് ഇടയാക്കിയതെന്നും ദമ്പതികൾ പരാതിയിൽ ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News