ഗെയ്‌സര്‍ ഗ്യാസ് ചോര്‍ന്നു; കുളിക്കാന്‍ കയറിയ ദമ്പതികള്‍ മരിച്ച നിലയില്‍

ഗെയ്‌സര്‍ ഗ്യാസ് ചോര്‍ന്നതിനെ തുടര്‍ന്ന് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. ബംഗളൂരുവിലാണ് സംഭവം. ചന്ദ്രശേഖര്‍ (30), സുധാറാണി (22) എന്നിവരാണ് മരിച്ചത്. ഇരുവരുടേയും മൃതദേഹം കുളിമുറിയിലാണ് കണ്ടെത്തിയത്. കുളിക്കാന്‍ കയറിയപ്പോള്‍ ഗെയ്‌സര്‍ ഗ്യാസ് ചോരുകയും കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ച് ഇരുവരും മരിക്കുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്.

Also Read- തൃശൂരില്‍ ബി.ഫാം വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

തിങ്കളാഴ്ചയാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ജൂണ്‍ 10 ന് വൈകുന്നേരം 6 മണിയോടെ ഇരുവരും തരബനഹള്ളിയിലെ വീട്ടിലേക്ക് വന്നു. രാത്രി 9.10 മണിയോടെ ദമ്പതികള്‍ ഗ്യാസ് ഗെയ്‌സര്‍ ഓണാക്കി കുളിക്കാനായി ബാത്ത്‌റൂമില്‍ കയറി. കുളിമുറിയുടെ വാതിലും ജനലും അടച്ചു. വായു കടക്കാന്‍ ഇടമില്ലാതായതോടെ വിഷവാതകം ശ്വസിക്കുകയായിരുന്നു.

Also Read- ശവപ്പെട്ടിയില്‍ നിന്ന് മുട്ടുന്ന ശബ്ദം; ആശുപത്രി അധികൃതര്‍ മരിച്ചെന്ന് വിധിയെഴുതിയ 76കാരിക്ക് ‘പുനര്‍ജന്മം’

ചാമരാജനഗര്‍ ജില്ലയിലെ ഗുണ്ടല്‍പേട്ട് താലൂക്കിലെ ശീലാവന്തപുര സ്വദേശിയാണ് ചന്ദ്രശേഖര്‍. ബെലഗാവിയിലെ ഗോകാക്കിലെ മമദാപൂര്‍ സ്വദേശിയാണ് സുധാറാണി. ഇരുവരും ബംഗളൂരുവിലെ സ്റ്റാര്‍ ഹോട്ടല്‍ ജീവനക്കാരായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News