ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിച്ച് ബെംഗളൂരു എഫ്സി. ഒന്നിനെതിരെ മൂന്നുഗോളുകൾക്കായിരുന്നു ബെംഗളൂരുവിന്റെ വിജയം. സ്വന്തം ഗ്രൗണ്ടില്‍ തകര്‍പ്പന്‍ കളി പുറത്തെടുത്താണ് ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരുവിനോട് കീഴടങ്ങിയത്.
ബെംഗളൂരിവിനോടുള്ള കണക്ക് തീർക്കുമെന്ന പ്രതീക്ഷയിൽ പതിവിലും കൂടുതൽ ബ്ലാസ്റ്റേഴ്സ് ആരാധകർ സ്റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞിരുന്നു. മത്സരം ആരംഭിച്ച് എട്ടാം മിനിറ്റില്‍ ബെംഗളൂരുവിന്റെ ആദ്യ ഗോള്‍ പിറന്നു. ഗോൾകീപ്പറിൻ്റെ മുകളിലൂടെ അനായാസം പന്ത് ചിപ്പ് ചെയ്തായിരുന്നു പെരേര ഡയസിൻ്റെ ഗോൾ. ഇതോടെ ഉണർന്നു കളിച്ച ബ്ലാസ്റ്റേഴ്സ് പെനൽറ്റിയിലൂടെ സമനില പിടിച്ചു.
Also Read: ദക്ഷിണാഫ്രിക്കയെ നേരിടാന്‍ സഞ്ജുവും; വീണ്ടും ഇന്ത്യന്‍ ടീമില്‍
74ാം മിനിറ്റില്‍ ആരാധകരെ നിശബ്ദരാക്കി എഡ്ഗാർ മെൻഡസ് പന്ത് ബ്ലാസ്റ്റേഴ്സ് വലയിലേക്ക് തൊടുത്തു. ഗോള്‍കീപ്പര്‍ സോം കുമാര്‍ വരുത്തിയ പിഴവ് ബംഗളൂരുവിനെ വീണ്ടും മുന്നിലെത്തിച്ചു. ബ്ലാസ്റ്റേഴ്സ് ആക്രമണം ശക്തമാക്കിയെങ്കിലും ബംഗളൂരുവിൻ്റെ പ്രതിരോധനിരയിൽ എല്ലാ തട്ടിത്തെറിച്ചു. ഒടുവിൽ ഇൻജുറി ടൈമിന്റെ നാലാം മിനിറ്റിൽ ലഭിച്ച ലോങ് ബോൾ അനായാസം വലയിലെത്തിച്ച് മെൻഡെസ് ബെംഗളൂരുവിന്റെ തുടർച്ചായായ ജയം ഉറപ്പാക്കി.
ആറ് കളികളില്‍ അഞ്ച് ജയവും ഒരു സമനിലയും അടക്കം 16 പോയന്‍റുമായി ബെംഗളൂരു എഫ് സി ഒന്നാം സ്ഥാനത്താണ്. തോൽവി അറിയാതെ കുതിക്കുകയാണ് ബംഗളൂരു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here