ഞാനിതെങ്ങനെ സഹിക്കും! സിനിമ ചിത്രീകരണത്തിനിടെ ഡ്രോൺ തകർന്നു, ആത്മഹത്യയ്ക്ക് ശ്രമിച്ച് ടെക്‌നീഷ്യൻ

FILM TECHNICIAN SUICIDE

സിനിമ ചിത്രീകരണത്തിനിടെ ഡ്രോൺ തകർന്നതിനെ തുടർന്ന് ഫിലിം ടെക്‌നീഷ്യൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ബംഗളൂരുവിലാണ് സംഭവം. ഡ്രോൺ തകർന്നതോടെ ഏകദേശം ഇരുപത്തിനാല് ലക്ഷത്തോളം രൂപ നഷ്ടം വന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സന്തോഷ് കുമാർ എന്ന 25-കാരൻ ആത്മഹത്യക്ക് ശ്രമിച്ചത്.

കർണാടക മന്ത്രി സമീറിന്റെ മകൻ സെയ്ദ് ഖാൻ അഭിനയിക്കുന്ന “കൾട്ട്” എന്ന ചിത്രത്തിന്റെ ചിത്രീകരണ വേളയിലാണ് സംഭവം നടന്നത്.ചിത്രദുർഗയിൽ ഏരിയൽ ഷോട്ട് ചിത്രീകരിക്കുന്നതിനിടെ കാറ്റാടിയന്ത്രത്തിൽ തട്ടിയാണ് സന്തോഷിൻ്റെ ഡ്രോൺ തകർന്നത്. കാറ്റാടിയന്ത്രത്തിൽ തട്ടി ഡ്രോൺ നിരവധി കഷ്ണങ്ങളായി വേർപ്പെട്ടു പോകുകയായിരുന്നു. കാറ്റാടിയന്ത്രം ഉള്ളതിനാൽ ഡ്രോൺ പറപ്പിക്കാൻ കഴിയില്ലെന്ന് താൻ ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ മുൻകൂട്ടി അറിയിച്ചതായും എന്നാൽ അവരത് മുഖവിലയ്‌ക്കെടുത്തില്ലെന്നും സന്തോഷ് ആരോപിക്കുന്നുണ്ട്.

ALSO READ; തെരഞ്ഞെടുപ്പ് പ്രക്രിയയിലെ സംശയം ദുരീകരിക്കണം; മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കത്തയച്ച് ഡോ.ജോണ്‍ ബ്രിട്ടാസ് എംപി

അതേസമയം ഡ്രോൺ തകർന്ന ശേഷം അണിയറ പ്രവർത്തകർ മെമ്മറി കാർഡ് തട്ടിയെടുക്കുകയും ബ്ലാങ്ക് പേപ്പറിൽ ഒപ്പിടാൻ ആവശ്യപ്പെടുകയും ചെയ്തതായി സന്തോഷ് പറയുന്നു.ഡ്രോൺ തകരുന്നതിൽ തനിക്ക് നഷ്ടപരിഹാരം ലഭിക്കില്ലെന്ന് അറിയാമെന്നും അണിയറ പ്രവർത്തകർ തന്നെ വഞ്ചിച്ചുവെന്നും സന്തോഷ് പറഞ്ഞു.

ഇതിന് പിന്നാലെയാണ് സന്തോഷ് വീട്ടിൽ വെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സന്തോഷിൻ്റെ കുടുംബാംഗങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മഗഡി റോഡ് പോലീസ് നോൺ-കൊഗ്നിസബിൾ റിപ്പോർട്ട് (എൻസിആർ) രജിസ്റ്റർ ചെയതിട്ടുണ്ട്. ചിത്രത്തിൻ്റെ സംവിധായകൻ, നിർമ്മാതാക്കൾ, യൂണിറ്റ് മാനേജർ എന്നിവരോട് ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here