ഫോട്ടോഷൂട്ടിന് പോകാൻ സമ്മതിച്ചില്ല; 21 കാരി തൂങ്ങി മരിച്ചു

ഫോട്ടോഷൂട്ടിന് പോകാൻ മാതാപിതാക്കൾ അനുവാദം നൽകാത്തതിനെ തുടർന്ന് 21 കാരി ആത്മഹത്യ ചെയ്തു. ബംഗളൂരു സുധാമനഗര്‍ സ്വദേശിയും ബിബിഎ വിദ്യാര്‍ഥിനിയുമായ വര്‍ഷിണിയെയാണ് ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

Also Read: പാലാരിവട്ടം സ്റ്റേഷന്‍ ഉപരോധം; കോണ്‍ഗ്രസ് നേതാള്‍ക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു

ബിബിഎ പഠനത്തിനൊപ്പം ഫോട്ടോഗ്രാഫി കോഴ്സും ചെയ്തിരുന്ന വർഷിണി പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഒരു മാളിൽ ഫോട്ടോഷൂട്ടിനു പോകാൻ താല്പര്യത്തെ പ്രകടിപ്പിച്ചു. എന്നാൽ അതിന് മാതാപിതാക്കൾ സമ്മതിക്കാത്തതിനെ തുടർന്ന് മുറിയിൽ കേറി കതകടച്ച വർഷിണി ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു. മുറിയിൽ നിന്ന് കുറിപ്പൊന്നും ലഭിച്ചിട്ടില്ല. മരണത്തെ സംബന്ധിച്ച് സുഹൃത്തുക്കൾക്കാർക്കെങ്കിലും സന്ദേശങ്ങൾ അയച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

Also Read: പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ സീലിംഗ് ഇളകിവീണ സംഭവം; മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് നിര്‍ദേശം നല്‍കി

പെൺകുട്ടിയുടെ ഫോൺ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News