ഭാര്യയെ വിധവയാക്കി ഹണി ട്രാപ്, ആറ് ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമം

ഭാര്യയെ വിധവയായി ചിത്രീകരിച്ചു നടത്തിയ ഹണി ട്രാപ്പിലൂടെ ആറ് ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമം. ബംഗളൂരുവിലെ പ്രമുഖ വ്യവയസിയെ ആണ് ഹണി ട്രാപ്പിലൂടെ പറ്റിക്കാൻ ശ്രമിച്ചത്. ഖലീം, ഭാര്യ സഭ, ഒബേദ് റാക്കീം, അതീഖ് എന്നിവരെ ബംഗളൂരു സിറ്റി ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു.

Also Read: അറബിക്കടലിൽ ചരക്കുകപ്പൽ തട്ടിക്കൊണ്ടുപോകാൻ ശ്രമം; ചെറുത്ത് ഇന്ത്യ

ഭർത്താവാണ ഖലീം തന്നെയാണ് വിധവയാണെന്ന് പറഞ്ഞു ഭാര്യ സഭയെ വ്യവസായിക്ക് പരിചയപ്പെടുത്തിയത്. അടുത്ത ബന്ധം സ്ഥാപിച്ച ശേഷം ഭീഷണിപ്പെടുത്തി പണം തട്ടാനാണ് സംഘം ശ്രമിച്ചതെന്ന് അന്വേഷണസംഘം അറിയിച്ചു. പരിചയപ്പെട്ട് ആഴ്ചകള്‍ക്കുള്ളില്‍ വ്യവസായിയുമായി സഭ അടുപ്പം സ്ഥാപിച്ചു. ശാരീരിക ബന്ധത്തിന് വ്യവസായി നിർബന്ധിച്ച് തുടങ്ങിയതോടെയാണ് കുടുക്കാന്‍ തീരുമാനിച്ചത്. ഇതിനായി വ്യവസായിയോട് ആര്‍ആര്‍ നഗര്‍ മേഖലയിലെ ഒരു ഹോട്ടലിലേക്ക് വരാന്‍ സഭ ആവശ്യപ്പെട്ടു. മുറി ബുക്ക് ചെയ്യാന്‍ വേണ്ടി ആധാര്‍ കാര്‍ഡുമായി എത്താനാണ് സഭ വ്യവസായിയോട് ആവശ്യപ്പെട്ടത്. സഭയെ വിശ്വസിച്ച് സ്ഥലത്തെത്തിയ വ്യവസായിയുടെ പേരില്‍ മുറി ബുക്ക് ചെയ്തു. തുടര്‍ന്ന് ഇരുവരും ഹോട്ടല്‍ മുറിയില്‍ ചെന്നപ്പോഴാണ്, തങ്ങള്‍ തമ്മിലുള്ള ബന്ധം വീട്ടുകാര്‍ അറിയാതിരിക്കാന്‍ ആറു ലക്ഷം രൂപ വേണമെന്ന് സഭ ആവശ്യപ്പെട്ടത്.

Also Read: കുരുന്നുകള്‍ക്ക് തുണയായി മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്‍, ഒപ്പം ബേബി മെമ്മോറിയല്‍ ആശുപത്രിയും

ഇതോടെ സംഘത്തിലെ മറ്റുള്ളവർ ഹോട്ടൽ റൂമിലെത്തി. തുടർന്ന് വ്യവസായിയും സംഘവും തമ്മിലുണ്ടായ വാക്കേറ്റം കേട്ട് ഹോട്ടൽ അധികൃതർ ക്രൈം ബ്രാഞ്ചിനെ അറിയിക്കുകയായിരുന്നു. ആര്‍ആര്‍ നഗര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണം തുടര്‍ന്ന് കൊണ്ടിരിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഖലീമും സഭയും നേതൃത്വം നല്‍കുന്ന തട്ടിപ്പു സംഘം കൂടുതല്‍ പേരെ ഹണിട്രാപ്പില്‍ കുടുക്കിയതായി സംശയമുണ്ടെന്നും അത് സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News