‘ഇതെനിക്ക് ഒരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നു’; ലൈംഗികാതിക്രമം നടത്തി പത്തുവയസുകാരന്‍, നാട്ടുകാരുടെ പ്രതികരണം ഞെട്ടിച്ചുവെന്ന് ഇന്‍ഫ്‌ളുവന്‍സര്‍

ബെംഗളുരുവില്‍ നിന്നുള്ള സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ തനിക്കുണ്ടായ ഒരു ദുരനുഭവം എക്‌സില്‍ പങ്കുവച്ചതിന് പിന്നാലെ അതേറ്റെടുത്തിരിക്കുകയാണ് നെറ്റിസണ്‍സ്. ഇത് എനിക്ക് ഒരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നെന്ന് പറഞ്ഞു കൊണ്ടാണ് വികാരാധീനയായി യുവതി തന്റെ സങ്കടം പങ്കുവച്ചിരിക്കുന്നത്.

ALSO READ:  ഉദ്യോഗാര്‍ത്ഥികള്‍ക്കൊരു സന്തോഷ വാര്‍ത്ത; ജെഇഇ അഡ്വാന്‍സ്ഡ് ഇനി മൂന്ന് തവണ എഴുതാം; പക്ഷേ നിബന്ധനകള്‍

നഗരത്തിലെ ബിടിഎം ലേ ഔട്ട് പ്രദേശത്ത് കൂടി ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടയില്‍ സ്ട്രീറ്റില്‍ വച്ച് ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയായിരുന്നു. ഇതിനിടയില്‍ സൈക്കിളിലെത്തിയ പത്തുവയസുകാരന്‍ മോശമായി സ്പര്‍ശിച്ചു. താന്‍ ഞെട്ടിപ്പോയെന്നും ഇതെല്ലാം ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടെന്നും അവര്‍ വീഡിയോയില്‍ പറയുന്നു.

ALSO READ: ‘സിനിമാരംഗത്ത് തന്റേതായ ഇടം നേടിയ പ്രതിഭ’; കമല്‍ ഹാസന് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

താന്‍ നടക്കുന്ന അതേ ദിശയില്‍ സൈക്കിളില്‍ വന്ന കുട്ടി യൂടേണ്‍ എടുത്ത് വന്ന് ഹായ് പറഞ്ഞു. പിന്നെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന് കളിയാക്കി തുടര്‍ന്നായിരുന്നു ലൈംഗികാതിക്രമം. സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ കുട്ടിയെ പിടികൂടിയെങ്കിലും, കുട്ടിയായതിനാല്‍ ക്ഷമിക്കണമെന്നായിരുന്നു അവിടെ നിന്നവര്‍ പറഞ്ഞതെന്നും യുവതി പറയുന്നു. സൈക്കിളിന്റെ ബാലന്‍സ് പോയപ്പോള്‍ അബദ്ധത്തില്‍ സ്പര്‍ശിച്ചതാണെന്നാണ് ആണ്‍കുട്ടി പിന്നീട് പറഞ്ഞതെന്നും അവര്‍ വീഡിയോയില്‍ പറയുന്നുണ്ട്.

ALSO READ: ഐഫോൺ വേണ്ട ലാപ്ടോപ് മതി; മോഷണത്തിന് പ്രിയം എ സി കോച്ചുകൾ

An Instagram user, @nehabiswal120, has reported facing sexual harassment in BTM Layout, Bengaluru. She claims that while she was walking down the street, a boy on a bicycle approached her, greeted her with a “hi,” and then inappropriately touched her before quickly fleeing the… pic.twitter.com/R6qXDnVUc8

— Karnataka Portfolio (@karnatakaportf) November 6, 2024

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News