ഇവിടിത്തിരി കൂടുതല്‍ തിരക്കാണ്..! കൊച്ചിയും ചെന്നൈയുമല്ല… ഇനി ഇവിടമാണ് ലിസ്റ്റില്‍ മുന്നില്‍.. കാര്യമറിയണ്ടേ?

കൊച്ചി നെടുമ്പാശ്ശേരി, ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളങ്ങളെ പിന്നിലാക്കി രാജ്യത്തെ ഏറ്റവും തിരക്കേറിയ മൂന്നാമത്തെ അന്താരാഷ്ട്ര വിമാനത്താവളമെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ബെംഗളുരുവിലെ കെംപഗൗഡ ഇന്റര്‍നാഷണല്‍ എയര്‍പോട്ട്. ആഭ്യന്തരയാത്രക്കാരുടെ എണ്ണത്തില്‍ വലിയ നേട്ടമുണ്ടാക്കിയാണ് ഈ വര്‍ഷം ഒക്ടോബറില്‍ വന്‍നേട്ടം ബെംഗളുരു സ്വന്തമാക്കിയത്. ഇനി കടത്തിവെട്ടാനുളളത് ദില്ലിയെയും മുംബൈയെയുമാണ്.

ALSO READ: കോര്‍ബറ്റ് ദേശീയ പാര്‍ക്കിലെ ക്യാമറകള്‍ ഉപയോഗിക്കുന്നത് സ്ത്രീകളെ വിരട്ടാന്‍; ഞെട്ടിക്കും ഈ റിപ്പോര്‍ട്ട്

കൊച്ചിയെയും ചെന്നൈയെയും പിന്നിലാക്കി ഇക്കഴിഞ്ഞ ഒക്ടോബറില്‍ ഒന്നും രണ്ടുമല്ല നാലരലക്ഷത്തിലധികം, അതായത് 4.8 ലക്ഷം അന്താരാഷ്ട്ക യാത്രക്കാരാണ് ഗാര്‍ഡന്‍ സിറ്റിയിലെ വിമാനത്താവളത്തിലൂടെ സഞ്ചാരം നടത്തിയത്. കണക്കെടുത്താല്‍ കൊച്ചിയില്‍ ഈകാലയളവില്‍ 4.1 ലക്ഷം യാത്രികര്‍ വന്നുപോയപ്പോള്‍ ചെന്നൈ വിമാനത്താവളത്തില്‍ യാത്രചെയ്യാനെത്തിയത് 4.5 ലക്ഷത്തോളം പേരാണ്. ഈ മൂന്നു വിമാനത്താവളങ്ങളിലും സഞ്ചരിച്ചവരെക്കാള്‍ ബഹുദൂരം മുന്നിലാണ് ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തില്‍ ദില്ലി വിമാനത്താവളത്തിലുണ്ടായത്. 17.5 ലക്ഷത്തോളം പേരാണ് ദില്ലി എയര്‍പോര്‍ട്ടിലെത്തിയ അന്താരാഷ്ട്ര യാത്രക്കാര്‍. ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന് പിന്നിലെത്തിയ മുംബൈ വിമാനത്താവളത്തിലെത്തിയ അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം 12.5 ലക്ഷമാണ്.

ALSO READ: http://‘അതൊരു മെഡിക്കല്‍ കെണി’; കിഷന്‍ കുമാറിന്റെ മരിച്ച മകള്‍ക്ക് ക്യാന്‍സര്‍ ഉണ്ടായിരുന്നില്ല

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 3.9 ലക്ഷം അന്താരാഷ്ട്ര യാത്രക്കാര്‍ യാത്ര ചെയ്ത സ്ഥാനത്താണ് ബെംഗളുരുവിന് ഒറ്റ വര്‍ഷം കൊണ്ട് 24.3 ശതമാനത്തിന്റെ വര്‍ധനവ് ഉണ്ടാക്കാന്‍ സാധിച്ചത്. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ടെര്‍മിനല്‍ 2 പ്രവര്‍ത്തനം ആരംഭിച്ചതിന് പിന്നാലെ വിമാനത്താവളത്തിന്റെ ശേഷി വര്‍ധിച്ചു. മാത്രമല്ല വിവിധ വിമാനക്കമ്പനികള്‍ ബെംഗളുരുവില്‍ നിന്നും പുതിയ റൂട്ടുകള്‍ ആരംഭിച്ചു. ഇനി പുത്തന്‍ മാറ്റങ്ങളും പദ്ധതികളുമായി യാത്രക്കാരെ ആകര്‍ഷിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുകയാണവര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News