മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; പിതാവിനെ കുത്തിക്കൊലപ്പെടുത്തി യുവാവ്

മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിനെ കുത്തിക്കൊലപ്പെടുത്തി യുവാവ്. ബംഗളൂരുവിലെ ശാന്തിനഗറില്‍ ശനിയാഴ്ച രാവിലെ 9.30ഓടെയായിരുന്നു സംഭവം. അന്‍വര്‍ ഹുസൈനാണ്(41) കൊല്ലപ്പെട്ടത്. പ്രതി സാഹിദിനെ പൊലീസ് അറസ്റ്റ് ചെയ്തു.

also read- വിഎസ്എസ്‌സി പരീക്ഷാ തട്ടിപ്പ്; കേസില്‍ അറസ്റ്റിലായവരില്‍ കരസേന ഉദ്യോഗസ്ഥനും ഡിആര്‍ഡിഒ ഉദ്യോഗസ്ഥരും

ഗുഡ്‌സ് വെഹിക്കിള്‍ ഡ്രൈവറായിരുന്നു അന്‍വര്‍. മകളെ ശല്യം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് സാഹിദിന് അന്‍വര്‍ ഹുസൈന്‍ പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ രണ്ടു മാസമായി തന്നെ നിരന്തരം ശല്യം ചെയ്തതിനെ തുടര്‍ന്ന് മകള്‍ അന്‍വറിനോട് പരാതി പറഞ്ഞിരുന്നു. സംഭവദിവസവും സാഹിദിന്റെ ശല്യമുണ്ടായി.

സാഹിദിനെ കണ്ടു സംസാരിക്കാനും യുവാവിന്റെ മാതാപിതാക്കളോടും സഹോദരനോടും പരാതിപ്പെടാനും ഹുസൈന്‍ തീരുമാനിച്ചു. ഇതിനെച്ചൊല്ലി സാഹിദും അന്‍വറും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും ചെയ്തു. തര്‍ക്കം രൂക്ഷമായപ്പോള്‍ സാഹിദ് ഹുസൈന്റെ കഴുത്തില്‍ കത്തികൊണ്ട് കുത്തുകയായിരുന്നു.

also read- ദില്ലി ഐഐടിയിലെ ദളിത് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ; വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് ഉറപ്പ്

സംഭവത്തിനു ശേഷം സാഹിദ് സംഭവസ്ഥലത്തു നിന്ന് ഓടിരക്ഷപ്പെട്ടു. ഹുസൈനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി. ഇലക്ട്രിക്കല്‍ ഷോപ്പ് ജീവനക്കാരനാണ് പ്രതി സാഹിദ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News