പണിതീരുന്നതിന് മുമ്പ് നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത പാലം വെള്ളത്തിലായി

ആറ് ദിവസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത പണിതീരാത്ത പാലം വെള്ളത്തില്‍ മുങ്ങി. കര്‍ണാടകയിലെ ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേയാണ് കനത്ത മഴയില്‍ വെള്ളത്തിനടിയിലായത്.

നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കുന്നതിന് മുമ്പേ പണിതീരാത്ത പാലം ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി തിടുക്കം കൂട്ടിയെന്ന നേരത്തെ ആരോപണമുയര്‍ന്നിരുന്നു. ബെംഗളൂരുവിലെ രാമനഗര ജില്ലയ്ക്ക് സമീപം വെള്ളിയാഴ്ച രാത്രി പെയ്ത മഴയാണ് കോടികള്‍ മുടക്കി നിര്‍മിച്ച ഹൈവേ റോഡിനെ വെള്ളത്തിനടിയിലാക്കിയത്. ഇതി പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഹൈവേയുടെ അടിപ്പാലത്തില്‍ വെള്ളക്കെട്ട് ഉണ്ടായതിനെ തുടര്‍ന്ന് അപകടങ്ങളും ഗതാഗതക്കുരുക്കും രൂപപ്പെട്ടു.

പണിതീരുന്നതിന് മുമ്പ് പ്രധാനമന്ത്രി തന്നെ നേരിട്ടെത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചത് പദ്ധതിയുടെ പിതൃത്വം അവകാശപ്പെടാനുള്ള ബിജെപിയുടെ നീക്കത്തിന്റെ ഭാഗമാണെന്നത് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഇത് തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനുള്ള നീക്കമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News