മുസ്ലീങ്ങള്‍ക്കെതിരെ വിദ്വേഷ വീഡിയോ പ്രചരിപ്പിച്ചു; കര്‍ണാടക ബിജെപി ഐടി സെല്‍ തലവന്‍ പ്രശാന്ത് അറസ്റ്റില്‍

മുസ്ലീങ്ങള്‍ക്കെതിരെ വിദ്വേഷ വീഡിയോ പ്രചരിപ്പിച്ചെന്ന പരാതിയില്‍ കര്‍ണാടക ബിജെപി ഐടി സെല്‍ തലവന്‍ പ്രശാന്ത് മക്കനൂര്‍ അറസ്റ്റില്‍. സംവരണവുമായി ബന്ധപ്പെട്ട് കര്‍ണാടക ബിജെപിയുടെ എക്സ് ഹാന്‍ഡിലില്‍ പ്രസിദ്ധീകരിച്ച വിദ്വേഷ വീഡിയോയാണ് അറസ്റ്റിന് കാരണമായത്.

പരാതിയില്‍ ഇന്നലെ വൈകിട്ട് പ്രശാന്തിനെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് പ്രശാന്തിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ കോണ്‍ഗ്രസ്, മുസ്ലിം വിഭാഗത്തിന് മാത്രമായി അനധികൃതമായി നല്‍കുന്നുവെന്ന് സൂചിപ്പിക്കുന്നതായിരുന്നു പ്രശാന്ത് പങ്ക് വെച്ച വീഡിയോ.

നേരത്തെ, ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയ്ക്കും പാര്‍ട്ടിയുടെ ഐടി സെല്‍ ദേശീയ തലവന്‍ അമിത് മാളവ്യയ്ക്കും ഇതുമായി ബന്ധപ്പെട്ട് സമന്‍സ് അയച്ചിരുന്നു. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് മെയ് 5ന് കോണ്‍ഗ്രസ് തരഞ്ഞെടുപ്പ് കമ്മീഷനും പോലീസിനും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News