ബെംഗളൂരുവിൽ ദുരിതം വിതച്ച് കനത്ത മഴ. കനത്ത മഴയിൽ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്ന് അഞ്ചുപേര്‍ മരിച്ചു. ഈസ്റ്റ് ബെംഗളൂരുവിലെ ഹൊറമാവ് അഗാരയിലാണ് സംഭവം. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ 13 പേരെ രക്ഷപ്പെടുത്തിയെന്ന് റിപ്പോർട്ടുകളുണ്ട്. ഇനിയും കൂടുതല്‍ ആളുകള്‍ കെട്ടിടത്തിനിടയിൽ കുടുങ്ങിയിട്ടുണ്ടാകാമെന്നാണ് വിലയിരുത്തൽ. ഡോഗ് സ്‌ക്വാഡ് ഉള്‍പ്പെടെയെത്തി തിരച്ചില്‍ തുടരുകയാണ്. കര്‍ണാടക ഉപമുഖ്യമന്ത്രിയായ ഡികെ ശിവകുമാര്‍ അപകടസ്ഥലം സന്ദര്‍ശിച്ചു.
Also Read; ഓസ്‌ട്രേലിയൻ സ്റ്റൈൽ ‘മഞ്ഞുമ്മൽ ബോയ്സ്’; യുവതിയെ രക്ഷപ്പെടുത്തിയത് അതിസാഹസികമായി
ബെംഗളൂരുവിൽ കനത്തമഴ തുടരുന്നത് ജനജീവിതത്തെ സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. തിങ്കളാഴ്ചയും ചെവ്വാഴ്ചയും ശക്തമായ മഴയാണ് പ്രദേശത്ത് അനുഭവപ്പെട്ടത്. ദേവനഹള്ളി, കോറമംഗല, സഹകര്‍നഗര്‍, യെലഹങ്ക, ഹെബ്ബാള്‍, എച്ച്എസ്ആര്‍ ലേഔട്ട്, ബിഇഎല്‍ റോഡ്, ആര്‍ആര്‍ നഗര്‍, വസന്തനഗര്‍ തുടങ്ങിയ ഭാഗങ്ങളില്‍ അതിരൂക്ഷമായ മഴയാണ് അനുഭവപ്പെട്ടത്. കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിങ്കളാഴ്ച മാത്രം ലഭിച്ചത് 105 മില്ലിമീറ്റര്‍ മഴയാണ്. എച്ച്എഎല്‍ വിമാനത്താവളത്തില്‍ 42.3 മില്ലിമീറ്റര്‍ മഴ ലഭിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here