‘റോയല്‍ വിജയം’; ഈ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു

ഐപിഎല്ലില്‍ പഞ്ചാബ് കിങ്സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് ആദ്യ വിജയം. വിരാട് കൊഹ്ലിയുടെ തകര്‍പ്പന്‍ പ്രകടനത്തിലൂടെയാണ് റോയല്‍സ് വിജയം കൈവരിച്ചത്. കൊഹ്ലി 49 പന്തില്‍ 77 റണ്‍സ് നേടി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ബംഗളൂരു 19.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുത്ത് വിജയം കരസ്ഥമാക്കി. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് നേടി. 37 പന്തില്‍ 45 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശിഖര്‍ ധവാനാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍.

Also Read: സ്ഥാനാർത്ഥികളെ കുറിച്ച് നേരിട്ടറിയാം; വോട്ട് ചെയ്യാനുള്ള ബൂത്തും കണ്ടെത്താം

കൊഹ്ലി പുറത്തായതോടെ ബംഗളൂരു വീണ്ടും പരാജയം മണത്തു. എന്നാല്‍ ഏഴാം വിക്കറ്റില്‍ ദിനേഷ് കാര്‍ത്തിക്കും മഹിപാല്‍ ലാംറോറും ഒന്നിച്ചതോടെ വീണ്ടും കരകയറി. അവസാന ഓവറുകളില്‍ ദിനേഷ് കാര്‍ത്തിക്കും (10 പന്തില്‍ 28) ലാംറോറും (എട്ട് പന്തില്‍ 17) നടത്തിയ വെടിക്കെട്ട് പ്രകടനവും ബംഗളൂരു വിജയത്തില്‍ നിര്‍ണായകമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News