ബംഗളൂരുവിലെ 15 സ്‌കൂളുകളില്‍ ബോംബ് ഭീഷണി; പരിഭ്രാന്തി പരത്തി ഭീഷണി സന്ദേശം

ബംഗളൂരുവിലെ പതിനഞ്ച് സ്‌കൂളുകള്‍ക്ക് ഇമെയിലിലൂടെ ബോംബ് ഭീഷണി ലഭിച്ചതായി പൊലീസ് അറിയിച്ചു. തങ്ങളുടെ സ്ഥാപനങ്ങളില്‍ ബോംബ് വച്ചിട്ടുണ്ടെന്നും എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാമെന്നും ഭീഷണി സന്ദേശം ലഭിച്ചതോടെ ബംഗളൂരുവിലെ പതിനഞ്ച് സ്‌കൂളുകളില്‍ അധികൃതരും രക്ഷിതാക്കളും വിദ്യാര്‍ഥികളും ഭീതിയിലായി.

Also Read : നാടിൻറെ ശത്രുവായി കോൺഗ്രസ് മാറി; മുഖ്യമന്ത്രി

ഭീഷണി സന്ദേശം ലഭിച്ച സ്‌കൂളുകളിലൊന്ന് ഉപമുഖ്യമന്ത്രി ശിവകുമാറിന്റെ വസതിക്ക് എതിര്‍വശത്തുള്ളതാണ്. ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ 15 സ്‌കൂളുകളിലെ വിദ്യാര്‍ഥികളേയും ജീവനക്കാരേയും അടിയന്തരമായി പൊലീസ് ഒഴിപ്പിക്കുകയും ചെയ്തു. സ്‌കൂള്‍ പരിസരത്ത് സ്ഫോടകവസ്തുക്കള്‍ വെച്ചിട്ടുണ്ടെന്നായിരുന്നു ഇമെയില്‍ സന്ദേശം.

വൈറ്റ്ഫീല്‍ഡ്, കോറെമംഗല, ബസ്വേഷ് നഗര്‍, യലഹങ്ക, സദാശിവനഗര്‍ എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ ഉള്‍പ്പെടെ ബോംബ് ഭീഷണി ലഭിച്ച എല്ലാ സ്‌കൂളുകളിലേക്കും ബോംബ് സ്‌ക്വാഡുകളെ അയച്ചു. തുടര്‍ന്ന് ബോംബ് സ്‌ക്വാഡും പൊലീസും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

Also Read :സായ് സുദര്‍ശനെ ടീമിലെടുത്തതിന്‍റെ ത്രില്ലിൽ ആണ് ; ആര്‍ അശ്വിൻ

ഇതൊരു വ്യാജസന്ദേശമാണെന്ന് തോന്നുന്നതായും രക്ഷിതാക്കളാരും പരിഭ്രാന്തരാകരുതെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷവും സമാനമായ രീതിയില്‍ സ്‌കൂളുകളില്‍ ഇ മെയില്‍ വഴി ഭീഷണി സന്ദേശം ലഭിച്ചിരുന്നതായും പൊലീസ് പറഞ്ഞു. ഭീഷണി സന്ദേശം എവിടെനിന്നാണ് വന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ചുവരുകയാണെന്നും പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News