മദ്യലഹരിയിലെന്ന് സംശയം; 33-ാം നിലയില്‍ നിന്ന് വീണ് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ മരിച്ചു

33-ാം നിലയില്‍ നിന്ന് വീണ് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശ് സ്വദേശി 27 കാരന്‍ ദീപാംശു ധര്‍മ്മ ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഏഴു മണിയോടെ കെആര്‍ പുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്.

ALSO READ: മഹാരാഷ്ട്രയിൽ ഗ്ലൗസ് ഫാക്ടറിയിൽ തീപിടിത്തം; ആറ് മരണം

ഒരു പാര്‍ട്ടിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ദീപാംശു അമിതമായി മദ്യപിച്ചിരുന്നു. പാര്‍ട്ടിക്ക് ശേഷം സുഹൃത്തിന്റെ ഫ്‌ളാറ്റില്‍ മടങ്ങിയെത്തിയ ദീപാംശു, ബാല്‍ക്കണിയില്‍ നിന്ന് ബാലന്‍സ് തെറ്റി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനത്തിൽ പറയുന്നത്.

സംഭവസമയത്ത് ദീപാംശുവിന്റെ സുഹൃത്തുക്കള്‍ ഉറക്കത്തിലായിരുന്നു. രാവിലെ മൃതദേഹം കണ്ടെത്തിയ ഫ്‌ളാറ്റിലെ താമസക്കാര്‍ വിവരം വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ അറിയിച്ചു. അങ്ങനെയാണ് മരണം സുഹൃത്തുക്കള്‍ അറിഞ്ഞത്. സുഹൃത്തുക്കളുടെ മൊഴി രേഖപ്പെടുത്തി. കുടുംബത്തിന്റെ പരാതിയില്‍ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തു.

ALSO READ: ‘പുതുവത്സരം സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മൈത്രിയുടെയും വിളംബരങ്ങളായി മാറട്ടെ’: ആശംസകൾ നേർന്ന് മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News