പത്താം ക്ലാസുകാരിയെ വിവാഹം ചെയ്ത ട്യൂഷൻ അധ്യാപകൻ പെൺകുട്ടിയുമായി ഒളിച്ചോടി. ബംഗളൂരുവിലാണ് സംഭവം. 25കാരനായ അഭിഷേക് ഗൗഡയെയും പെൺകുട്ടിയെയും കാണാതായിട്ട് 40 ലധികം ദിവസമാണ് ആയെന്നാണ് പെൺകുട്ടിയുടെ കുടുംബം പൊലീസിൽ അറിയിച്ചിരിക്കുന്നത്.
നവംബർ 23നാണ് 15 കാരിയായ പെൺകുട്ടിയെ കാണാതാകുന്നത്. വൈകിട്ട് ട്യൂഷനുപോയതായിരുന്നു പെൺകുട്ടി.എന്നാൽ രാത്രി വളരെ വൈകിയിട്ടും പെൺകുട്ടി തിരികെ വീട്ടിൽ എത്താഞ്ഞതോടെ പെൺകുട്ടിയുടെ അച്ഛൻ അഭിഷേകിൻ്റെ വീട്ടിലെത്തി. എന്നാൽ വീട്ടിൽ ആരും ഇല്ലായിരുന്നിട്ടും കതക് ചാരിയിട്ട നിലയിലായിരുന്നു. ഇതോടെ വീടിൻ്റെ അകത്ത് കടന്ന പെൺകുട്ടിയുടെ അച്ഛൻ ലിവിങ് റൂമിലെ മേശയിൽ ഒരു സ്മാർട്ട്ഫോണിരിക്കുന്നത് കണ്ടു .ഈ ഫോൺ പരിശോധിച്ചപ്പോൾ പെൺകുട്ടിയും അഭിഷേകും തമ്മിലുള്ള വിവാഹത്തിൻ്റെ ചിത്രങ്ങൾ ഇയാൾ കണ്ടു.ഇതിന് പിന്നാലെ പെൺകുട്ടിയുടെ അച്ഛനാണ് പൊലീസിൽ പരാതി നൽകിയത്.
പെൺകുട്ടിയുടെ അച്ഛൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇരുവർക്കും വേണ്ടി ലുക്ക് ഔട്ട് നോട്ടീസും പൊലീസ് ഇപ്പോൾ പുറപ്പെടുവിച്ചിട്ടുണ്ട്.അഭിഷേക് വിവാഹിതനാണെന്നും ഒരു കുട്ടിയുണ്ടെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഭാര്യയുമായുള്ള ദാമ്പത്യ ബന്ധം വഷളായതോടെയാണ് ഇയാൾ പെൺകുട്ടിയെ വിവാഹം ചെയ്തതെന്നാണ് വിവരം.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here