രണ്ട് കാൻ വെള്ളത്തിന് 41,000 രൂപ; സ്വർണകാനാണോ എന്ന് സോഷ്യൽ മീഡിയ..!

ബംഗളുരുവിൽ ഉപയോഗിച്ചിരുന്ന വാട്ടർ ഡിസ്‌പെൻസറി വില്പനയ്ക്ക് വച്ച യുവതി ആവശ്യപ്പെട്ടത് 41,000 രൂപ. ഫേസ്ബുക്കിലെ ഫ്ലാറ്റ്സ് ആൻഡ് ഫ്ലാറ്റ്മേറ്റ്സ് എന്ന പേജ് വഴിയാണ് യുവതി വാട്ടർ ഡിസ്പെൻസറും കാനുകളും വിൽക്കുന്നതായി പറഞ്ഞിരിക്കുന്നത്. ഇതിന്റെ സ്ക്രീൻഷോട്ട് ഒരു ട്വിറ്റർ യൂസർ പങ്കുവച്ചതോടെയാണ് ഇത് വൈറലായത്. 500 ഡോളറാണ് ഇതിൽ യുവതി വാട്ടർ ഡിസ്പൻസറിന്റേയും കാനുകളുടെയും വിലയായി പറയുന്നത്. അതായത് ഏകദേശം 41000 രൂപ.

Also Read: തീരത്തിറങ്ങുന്നവർ പേടിക്കണം, കൗതുകമുണർത്തി ബ്ലൂ ഡ്രാഗൺ, എന്നാൽ തൊട്ടാൽ പണി പാളും

താൻ ബംഗളുരുവിൽ നിന്ന് താമസം മാറുകയാണെന്നും അതുകൊണ്ട് വാട്ടർ കാൻ വിൽക്കാൻ പോകുകയാണെന്നുമാണ് യുവതി ഫേസ്ബുക്കിൽ പങ്കുവച്ചത്. ഫേസ്ബുക്കിൽ വലിയ പ്രതികരണങ്ങൾ ഒന്നും ലഭിച്ചില്ലെങ്കിലും പോസ്റ്റിന്റെ സ്ക്രീൻഷോട്ട് എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ചതോടെ വൈറലായിരിക്കുകയാണ്.

Also Read: ഹൈബ്രിഡാകാൻ കിയ; ഡീസൽ എഞ്ചിനുകളെ ഉടനടി പിൻവലിക്കിയില്ല

സ്ക്രീൻഷോട്ടിന് താഴെ നിരവധിപ്പേരാണ് രസകരമായ കമന്റുകൾ നൽ‌കിയിരിക്കുന്നത്. പലർക്കും ഈ പോസ്റ്റ് വിശ്വസിക്കാൻ പോലും സാധിച്ചില്ല. അത്തരത്തിലുള്ള കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News