മലയാളി യുവതി അത്തപ്പൂക്കളം ചിവിട്ടിമെതിച്ചെന്ന സംഭവത്തില്‍ ട്വിസ്റ്റ്; മദ്യലഹരിയില്‍ യുവാക്കള്‍ അശ്ലീലം പറഞ്ഞു

മനോഹരമായി കുട്ടികള്‍ ഒരുക്കിയ അത്തപ്പൂക്കളം ചവിട്ടി മെതിക്കുന്ന ഒരു സ്ത്രീയുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍ ആ വീഡിയോയുടെ സത്യാവസ്ഥയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

മലയാളികളായ രണ്ട് യുവതികളെ മദ്യലഹരിയിലായിരുന്ന ആര്‍ എസ് എസ് യുവാക്കള്‍ അശ്ലീലം പറഞ്ഞതോടെയാണ് അവര്‍ പ്രകോപിതരായതും പൂക്കളം ചവിട്ടി നശിപ്പിച്ചതും. ബെംഗളൂരുവിലെ തന്നിസാന്ദ്ര ഫ്ലാറ്റ് സമുച്ചയത്തിലായിരുന്നു സംഭവം.

ആദ്യം അത്തപ്പൂക്കളത്തില്‍ കയറിനില്‍ക്കുകയും പിന്നീട് യുവതി അത് ചവിട്ടിമെതിച്ച് അലങ്കോലമാക്കുന്നതുമായിരുന്നു വീഡിയോയിലെ ദൃശ്യങ്ങള്‍. പൂക്കളം ചവിട്ടിമെതിക്കുന്നതിനിടെ ഫ്ലാറ്റിലെ നിയമങ്ങള്‍ സ്ത്രീ ചൂണ്ടിക്കാട്ടുന്നതും ദൃശ്യങ്ങളില്‍ കാണാം.

Also Read : ക്ഷേത്രത്തിലെ സന്ധ്യാപ്രാര്‍ഥനയില്‍ ‘സദ്ഗുരുവേ’ എന്ന വാക്ക് ഉപയോഗിക്കരുത്; സ്ത്രീകള്‍ക്ക് ആര്‍എസ്എസ് ഭീഷണി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News