വെറുതെയിരിക്കേണ്ട, മൂടിപ്പുതച്ച് കിടന്നുറങ്ങിക്കോ…. പൈസ വാരം; ബാംഗ്ലൂർ സ്വദേശിനി ഉറങ്ങി നേടിയത് 9 ലക്ഷം രൂപ

sleeping champion

ഉറങ്ങി പണം നേടുക എന്നത് നമുക്കൊന്നും സങ്കൽപ്പിക്കാൻ പോലും കഴിയാത്ത കാര്യമാണ്. എന്നാൽ ഈ അടുത്തിടെ അങ്ങനൊരു സംഭവം ഉണ്ടായിട്ടുണ്ട്. ബെംഗളൂരു സ്വദേശിയും ഇൻവെസ്റ്റ്മെന്റ് ബാങ്കറുമായ സായിശ്വരി പാട്ടീല്‍ എന്ന യുവതി ഒരു മത്സരത്തിൽ ഉറക്കം കൊണ്ട് മാത്രം നേടിയെടുത്തത് 9 ലക്ഷം രൂപയാണ്. ഉറക്കത്തിന്റെ ഗുണങ്ങളെ ഓർമപ്പെടുത്തുന്ന സ്ലീപ് ചാമ്പ്യനെന്നാണ് സായിശ്വരി വിശേഷിപ്പിക്കപ്പെട്ടത്. ബെംഗളൂരു ആസ്ഥാനമാക്കിയുള്ള സ്റ്റാർട്ട് അപ്പ് സംരംഭമായ വേക്ക്ഫിറ്റിന്റെ ഏറ്റവും പുതിയ സ്ലീപ്പ് ഇന്റേൺഷിപ്പിന്റെ മൂന്നാം സീസണിലാണ് ഇവർ ഈ നേട്ടത്തിന് അർഹയായത്.

Also Read; ഖത്തറില്‍ ലുലു ഗ്രൂപ്പിന്റെ 24-ാമത് ഔട്ട്‌ലെറ്റ് പ്രവര്‍ത്തനമാരംഭിച്ചു, കേരളത്തില്‍ ഇപ്പോഴും നാലെണ്ണം മാത്രവും കാരണമിതാണ്…

വിശ്രമത്തിനും ഉറക്കത്തിനും അത്രയേറെ വില നൽകുകയും, എന്നാൽ അതിനു സമയം കണ്ടെത്തുക എന്നത് വെല്ലുവിളിയായി കരുതുന്ന വ്യക്തികൾക്കായി നടത്തിയ ഒരു പരിപാടിയിലെ, തെരഞ്ഞെടുക്കപ്പെട്ട 12 പേരിൽ (സ്ലീപ്പ് ഇന്റേണ്‍സ്) ഒരാളായിരുന്നു സായിശ്വരി. പ്രോഗ്രാമില്‍ പങ്കെടുക്കുന്ന എല്ലാവരും ഇന്റേണ്‍ഷിപ്പിന്റെ കര്‍ശനമായ ഉറക്ക മാനദണ്ഡങ്ങള്‍ പാലിച്ചിരിക്കണം. അതായത് ഓരോ രാത്രിയും കുറഞ്ഞത് എട്ട് മുതല്‍ ഒമ്പത് മണിക്കൂര്‍ വരെ ഉറങ്ങുകയും പകല്‍ സമയത്ത് 20 മിനിറ്റ് പവര്‍ നാപ് എടുക്കുകയും വേണം.

പങ്കെടുക്കുന്നവര്‍ക്ക് അവരുടെ ഉറക്ക രീതി നിരീക്ഷിക്കാനും മെച്ചപ്പെടുത്താനുമായി പ്രീമിയം മെത്തകളും കോണ്‍ടാക്റ്റ് ലെസ് സ്ലീപ്പ് ട്രാക്കറുകളും നല്‍കി. ഇതുകൂടാതെ, പരിചയസമ്പന്നരായ വ്യക്തികൾ നയിക്കുന്ന വര്‍ക്ക്ഷോപ്പുകളിലും പതിവായി ഇന്റേണുകള്‍ പങ്കെടുത്തു. ഇന്റേണുകളുടെ ഉറക്ക ശീലങ്ങള്‍ മെച്ചപ്പെടുത്താനും, ‘സ്ലീപ്പ് ചാമ്പ്യന്‍’ കിരീടം നേടാനുമുള്ള ഉപദേശം ഇവർക്ക് നല്‍കുകയും ചെയ്തു.

Also Read; അതുമൊരു ജീവൻ അല്ലെ! റോഡരികിൽ കിടന്ന പാമ്പിന് സിപിആർ നൽകി യുവാവ്, വീഡിയോ വൈറൽ

എന്തായാലും, സ്ലീപ്പ് ഇന്റേണ്‍ഷിപ്പിന്റെ സീസണ്‍ 4ന് വേണ്ടിയുള്ള അപേക്ഷകള്‍ ഇതിനോടകം ക്ഷണിച്ചുകഴിഞ്ഞു. തെരഞ്ഞെടുത്ത ഇന്റേണ്‍സിന് 1 ലക്ഷം രൂപ സ്റ്റൈപ്പൻഡായി നൽകും. കൂടാതെ, സ്ലീപ്പ് ചാമ്പ്യനാകുന്നതിലൂടെ 10 ലക്ഷം രൂപ വരെ നേടാനുള്ള അവസരവുമുണ്ട്.

ഇന്റേൺഷിപ്പിലേക്ക് അപേക്ഷിക്കാൻ ആവശ്യമായ യോഗ്യതകൾ;

1. ശരിയായ തലയിണ ഉപയോഗത്തിൽ ബിരുദം – പ്രത്യേകം ശ്രദ്ധിക്കേണ്ടത്, തലയിണ ഉപയോഗം ഉറങ്ങാൻ വേണ്ടി മാത്രമായിരിക്കണം. സംസാരത്തിനോ വഴക്കിടാനോ ഉപയോഗിക്കരുത്.
2. ഉറങ്ങാൻ വേണ്ടി ഒഴിവുകഴിവുകൾ കണ്ടെത്തുന്നതിൽ ബിരുദാനന്തര ബിരുദം
3. മീറ്റിംഗുകൾ, ട്രാഫിക്ക്, സിനിമകൾ, ഗെയിമുകൾ എന്നിവയ്ക്കിടയിൽ ഉറക്കം തൂങ്ങിയ അനുഭവം
4. ഉറങ്ങാൻ വേണ്ടി മാത്രം വീക്കെൻഡ് പ്ലാനുകൾ ഒഴിവാക്കിയതിൻ്റെ തെളിവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News