ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐസിസി) പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് പാലിക്കുമെന്ന് കാനഡ അറിയിച്ചു. ഞങ്ങള്‍ അന്താരാഷ്ട്ര നിയമത്തിന് വേണ്ടി നിലകൊള്ളുന്നുവെന്നും അന്താരാഷ്ട്ര കോടതികളുടെ എല്ലാ നിയന്ത്രണങ്ങളും വിധികളും അനുസരിക്കുമെന്നും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. നേരത്തേ യുകെയും ഇക്കാര്യം അറിയിച്ചിരുന്നു.
നെതന്യാഹു യുകെയിലേക്ക് വന്നാല്‍ ഐസിസി വാറണ്ട് പ്രകാരം അറസ്റ്റ് ചെയ്യുമെന്ന് വെള്ളിയാഴ്ച ബ്രിട്ടീഷ് സര്‍ക്കാര്‍ സൂചിപ്പിച്ചിരുന്നു. ആഭ്യന്തര നിയമവും അന്താരാഷ്ട്ര നിയമവും അനുസരിച്ച് യുകെ എപ്പോഴും അതിന്റെ നിയമപരമായ ബാധ്യതകള്‍ പാലിക്കുമെന്ന് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറുടെ വക്താവ് പറഞ്ഞു. യുകെയും കാനഡയും ഫൈവ് ഐസിന്റെ ഭാഗമാണ്. ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവയും ചേര്‍ന്ന രഹസ്യാന്വേഷണ സഖ്യമാണിത്.
Read Also: പാകിസ്ഥാനിൽ സുന്നി- ശിയാ വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ 32 പേർ കൊല്ലപ്പെട്ടു
ബെല്‍ജിയം, യൂറോപ്യന്‍ യൂണിയന്‍, ഫ്രാന്‍സ്, ഇറാന്‍, അയര്‍ലന്‍ഡ്, ജോര്‍ദാന്‍, നെതര്‍ലാന്‍ഡ്സ്, നോര്‍വേ, സ്വീഡന്‍, ദക്ഷിണാഫ്രിക്ക, സ്വിറ്റ്സര്‍ലന്‍ഡ്, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങൾ ഐസിസിയുടെ തീരുമാനം അനുസരിച്ച് നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. യുഎസ് അറസ്റ്റ് വാറണ്ടിനെ തള്ളിക്കളഞ്ഞിട്ടുണ്ട്.
ഇസ്രായേലിൻ്റെ ഗാസയിലെ മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങള്‍ക്ക് ആണ് നെതന്യാഹുവിനും മുന്‍ പ്രതിരോധ മന്ത്രിയായ യോവ് ഗാലന്റിനും ഐസിസി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഹമാസ് സൈനിക മേധാവി മുഹമ്മദ് ദീഫിനെതിരെയും വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here