നെതന്യാഹുവിനെ വെടിവച്ചു കൊല്ലണം, ന്യൂറംബര്‍ഗ് വിചാരണ നടത്തണം: കോണ്‍ഗ്രസ് എംപി

netanyahu

കാസര്‍ഗോഡ് നടന്ന പലസ്തീന്‍ അനുകൂല റാലിയില്‍ കോണ്‍ഗ്രസ് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു യുദ്ധ കുറ്റവാളിയാണെന്നും വിചാരണയില്ലാതെ നെതന്യാഹുവിനെ വെടിവെച്ച് കൊല്ലണമെന്നും എം.പി പറഞ്ഞു.

ALSO READ: ‘സ്വിമ്മിങ് പൂളുമില്ല, ലിഫ്റ്റുമില്ല’; മന്ത്രിമാര്‍ സഞ്ചരിക്കുന്ന ബസ്സിന്റെ ദൃശ്യങ്ങള്‍

‘രണ്ടാം ലോക മഹായുദ്ധ കാലത്ത് ന്യൂറന്‍ബര്‍ഗ് വിചാരണയാണ് യുദ്ധ കുറ്റങ്ങളുമായി ബന്ധപ്പെട്ട് നടത്തിയിരുന്നത്. ഇതില്‍ കുറ്റവാളികളെ വിചാരണയില്ലാതെ വെടിവച്ച് കൊല്ലും. നാളുകളായി ന്യൂറന്‍ബര്‍ഗ് വിചാരണ നടന്നിട്ട്. ബഞ്ചമിന്‍ നെതന്യാഹു ലോകത്തിന് മുന്നില്‍ ഒരു യുദ്ധ കുറ്റവാളിയാണ്. നെതന്യാഹുവിനെ വെടിവച്ച് കൊല്ലേണ്ട സമയം കഴിഞ്ഞു. കാരണം അത്തരത്തിലാണ് അയാള്‍ ചെയ്തു കൂട്ടുന്ന ക്രൂരത.’- എം.പി പറഞ്ഞു.ജനീവ കണ്‍വെന്‍ഷന്‍ കരാറുകള്‍ ലംഘിക്കുന്നവരെല്ലാം ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള ബസിൽ മഞ്ചേശ്വരത്തേക്ക്

അതേസമയം നവംബര്‍ 23നാണ് കെപിസിസി കോഴിക്കോട് ബീച്ചില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നട്ത്താന്‍ നിശ്ചയിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News