നെതന്യാഹുവിന്റെ വീടിന് സമീപം അഗ്നിനാളങ്ങള്‍; മൂന്ന് പേരെ ഇസ്രയേല്‍ പൊലീസ് അറസ്റ്റ് ചെയ്തു

netanyahu-home-flare

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വസതിക്ക് സമീപം രണ്ട് അഗ്നിനാളങ്ങള്‍ പതിച്ച സംഭവത്തിൽ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തു. രാജ്യത്തെ മധ്യനഗരമായ സിസേറിയയിലെ വസതിക്ക് നേരെയാണ് തീനാളങ്ങൾ വന്നത്. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം.

30 ദിവസത്തേക്ക് അന്വേഷണത്തിന്റെ വിശദാംശങ്ങളോ പ്രതികളുടെ തിരിച്ചറിയല്‍ വിവരങ്ങളോ പ്രസിദ്ധീകരിക്കരുതെന്ന് കോടതി ഉത്തരവിട്ടതായും പ്രസ്താവനയില്‍ പറയുന്നു. ആ സമയത്ത് പ്രധാനമന്ത്രി അവിടെ ഉണ്ടായിരുന്നില്ല. സംഭവത്തിന് പിന്നില്‍ സര്‍ക്കാര്‍വിരുദ്ധ പ്രതിഷേധക്കാരാണെന്ന് ഇസ്രയേല്‍ പാര്‍ലമെന്റ് സ്പീക്കര്‍ അമീര്‍ ഒഹാന പറഞ്ഞു.

Read Also: കയറും മുമ്പേ പണി തുടങ്ങി വിവേക് രാമസ്വാമി; യുഎസിൽ ലക്ഷക്കണക്കിന് സർക്കാർ ഉദ്യോഗസ്ഥരുടെ ജോലി തെറിച്ചേക്കും

2023ന്റെ തുടക്കത്തില്‍ രാജ്യത്ത് സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. 2023 ഒക്ടോബര്‍ 7-ലെ ഹമാസ് ആക്രമണത്തിന് മുമ്പുള്ള ഒമ്പത് മാസം, നെതന്യാഹുവിന്റെ തീവ്ര വലതുപക്ഷ സര്‍ക്കാര്‍ കൊണ്ടുവന്ന വിഭജന ജുഡീഷ്യല്‍ പുനഃപരിശോധനയ്ക്കെതിരെ വന്‍ പ്രതിഷേധമുണ്ടായിരുന്നു. യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ പരിഷ്‌കാരങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചെങ്കിലും, നെതന്യാഹുവിനും അദ്ദേഹത്തിന്റെ സര്‍ക്കാരിനുമെതിരായ പ്രതിഷേധങ്ങള്‍ തുടരുകയാണ്. ഇതിനൊപ്പം ഗാസയില്‍ ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതിനുള്ള കരാറിന് ആഹ്വാനം ചെയ്യുന്ന പ്രതിഷേധങ്ങളുമുണ്ട്. വീഡിയോ കാണാം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News