പുനഃസംഘടന വിഷയത്തിൽ കെപിസിസി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ബെന്നി ബഹനാൻ എംപി

പുനഃസംഘടന വിഷയത്തിൽ കെപിസിസി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് എ ഗ്രൂപ്പ് നേതാവ് ബെന്നി ബഹനാൻ എംപി. അർദ്ധ രാത്രി വാട്ട്സ്ആപ്പിലൂടെ നടത്തിയ പുനഃസംഘടന ജനാധിപത്യ പാർട്ടിക്ക് യോജിച്ചതല്ല. പുതിയ ഗ്രൂപ്പുണ്ടാക്കാനാണ് ശ്രമമെങ്കിൽ പഴയ ഗ്രൂപ്പുകൾ സജീവമാക്കും. തങ്ങളുടെ അതൃപ്തി നേരിട്ട് ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ടെന്നും ബെന്നി ബഹനാൻ എംപി പറഞ്ഞു.

ബ്ലോക്ക് അധ്യക്ഷന്മാരുടെ പട്ടിക പുറത്തുവന്നതിന് പിന്നാലെയാണ് കോൺഗ്രസിനുള്ളിലെ പൊട്ടിത്തെറി. കോൺഗ്രസിലെ ഐക്യശ്രമങ്ങൾക്ക് എതിരാണ് പുനഃസംഘടനയെന്ന് എ ഗ്രൂപ്പ് നേതാവ് ബെന്നി ബഹനാൻ എംപി തുറന്നടിച്ചു. താനടക്കമുള്ള ജനപ്രതിനിധികളുമായി കൂടിയാലോചന പോലും ഉണ്ടായില്ലെന്നും ബെന്നി ബഹനാൻ ചൂണ്ടിക്കാട്ടി.

ഒരോരുത്തരെയും അടർത്തിയെടുത്ത് ചിലർ സ്വന്തം ഗ്രൂപ്പുണ്ടാക്കുന്നു. പുതിയ ഗ്രൂപ്പുണ്ടാക്കാനാണ് ശ്രമമെങ്കിൽ പഴയ ഗ്രൂപ്പ് സജീവമാക്കുമെന്നും  ബെന്നി ബഹനാൻ എം പി പറഞ്ഞു. കഴിഞ്ഞദിവസം എംകെ രാഘവൻ എംപിയും പട്ടികക്കെതിരെ രംഗത്തുവന്നിരുന്നു. നേതൃത്വത്തിനെതിരെ പടയൊരുക്കം ശക്തമാക്കാൻ എ ഐ ഗ്രൂപ്പ് നേതാക്കൾ ഉടൻ യോഗം ചേരും.  അതേസമയം ചോദ്യങ്ങളോട് പ്രതികരിക്കാതെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഒഴിഞ്ഞുമാറി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News