കോൺഗ്രസിലെ കൂടോത്രം വിവാദത്തിനിടെ അന്ധവിശ്വാസങ്ങൾക്ക് എതിരെ സ്വകാര്യ ബില്ലുമായി ബെന്നി ബെഹന്നാൻ എംപി

സംസ്ഥാന കോൺഗ്രസിലെ കൂടോത്രം വിവാദത്തിനിടെ അന്ധവിശ്വാസങ്ങൾക്ക് എതിരെ സ്വകാര്യ ബില്ലുമായി ബെന്നി ബെഹന്നാൻ എംപി. ലോക്‌സഭയിൽ ബില്ലിന് അവതരണ അനുമതി തേടി.യുക്തി സഹമായ ചിന്ത, യുക്തി സഹമായ ചിന്തയുടെ തത്വങ്ങൾ ഉയർത്തിപ്പിടിക്കുക, അന്ധ വിശ്വാസങ്ങൾക്ക് എതിരെ നിയമ നിർമാണം നടത്തുക എന്നിവയാണ് ബില്ലിന്റെ ലക്ഷ്യം.

ALSO READ: ഏത് പ്രതിസന്ധിയിലും തിരച്ചില്‍ തുടരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്: മന്ത്രി മുഹമ്മദ് റിയാസ്

ഓട്ടിസം സ്പെക്ട്രം ഡിസോർഡർ ബിൽ ( 2024), യുക്തിചിന്ത പ്രോത്സാഹന ബിൽ, തുടങ്ങി രണ്ടു സ്വകാര്യ ബില്ലുകൾ കൂടി ബെന്നി ബഹനാൻ എംപി പാർലമെന്റന്റെ അംഗീകാരത്തിനായി അവതരിപ്പിച്ചു. ഓട്ടിസം രോഗം തിരിച്ചറിയാൻ ഉചിതമായ മാർഗനിർദേശങ്ങൾക്കായി സംവിധാനം സൃഷ്ടിക്കുക, ഓട്ടിസം ബാധിതർക്കുള്ള പ്രാഥമിക ഇടപെടൽ, ചികിത്സ, പിന്തുണ എന്നിവ ഉറപ്പുവരുത്തുക, ബാധിതരുടെ കുടുംബങ്ങൾക്കും സംരക്ഷിതർക്കും വേണ്ടിയുള്ള സഹായ പദ്ധതികൾ, ഓട്ടിസം സംബന്ധിച്ച ബോധവത്ക്കരണവും വിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് ഓട്ടിസം സ്പെക്ട്രം ഡിസോർഡറുകൾ ബില്ലിൽ പരാമർശിക്കുന്നത്.

സമൂഹത്തിൽ അമിത രീതിയിലുള്ള അന്ധവിശ്വാസങ്ങൾക്കെതിരെ യുക്തിസഹമായ ചിന്ത, വിമർശനാത്മക ചിന്ത, തെളിവുകൾ അടിസ്ഥാനമാക്കിയുള്ള തീരുമാനമെടുക്കൽ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും യുക്തിയും ബൗദ്ധിക വ്യവഹാരവും വളർത്തുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതുമാണ് ബെന്നി ബഹനാൻ എംപി രണ്ടാമതായി അവതരിപ്പിച്ച യുക്തിചിന്ത പ്രോത്സാഹന ബില്ലു കൊണ്ട് ഉദ്ദേശിക്കുന്നത്. രാജ്യത്ത് നിലനിൽക്കുന്ന ഭീകര രീതിയിലുള്ള അന്ധവിശ്വാസങ്ങൾക്കെതിരെ നിയമനിർമ്മാണം നടത്താൻ ബില്ല് ഉപകരിക്കും. രാജ്യത്തിന്റെ പല കോണുകളിലും പ്രാചീന രീതിയിലുള്ള ബലിയർപ്പണ വിശ്വാസങ്ങൾ വരെ നിലനിൽക്കുന്നുണ്ട്. ഇവയ്ക്ക് തടയിടാൻ ബില്ലിനു കഴിയും.യുക്തിസഹമായ ചിന്തയും, യുക്തിസഹമായ ചിന്തയുടെ തത്വങ്ങൾ പ്രോത്സാഹിപ്പിക്കാനും ഉയർത്തിപ്പിടിക്കാനും, അന്ധവിശ്വാസങ്ങൾക്കെതിരെ നിയമനിർമ്മാണം നടത്തുക തുടങ്ങിയവയാണ് ബില്ലിന്റെ പ്രധാന ലക്ഷ്യം.

also read: കോട്ടയം കോടതിയിലെ 28 അഭിഭാഷകര്‍ക്ക് എതിരായ കോടതിയലക്ഷ്യ കേസ്; അഭിഭാഷകരുടെ  മാപ്പപേക്ഷ ഉപാധിയോടെ അംഗീകരിച്ച് ഹൈക്കോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News