ശോഭ കരന്തലജെ നടത്തിയ വിദ്വേഷ പരാമർശം, നരേന്ദ്ര മോദി അഭിപ്രായം പറയണം: ബിനോയ് വിശ്വം എംപി

കേരളത്തിനെതിരെ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ശോഭ കരന്തലജെ നടത്തിയ വിദ്വേഷ പരാമർശം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായം പറയണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി. കേരളത്തിലെ ആളുകൾ കർണാടകയിലെ പെൺകുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നു എന്നാണ് കേന്ദ്രമന്ത്രി പറഞ്ഞത്. മലയാളികളെയാകെ അപകീർത്തിപ്പെടുത്തിയുള്ള വിദ്വേഷ പരാമർശമാണ് കേന്ദ്ര മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത്.

ALSO READ: ഇ പി ജയരാജനുമായി ബിസിനസ് ബന്ധമെന്ന ആരോപണം നിഷേധിച്ച് രാജീവ് ചന്ദ്രശേഖർ; വി ഡി സതീശനെതിരെ രൂക്ഷ വിമർശനം

രാമേശ്വരം കഫെ സ്ഫോടനവുമായി ബന്ധപ്പെടുത്തി തമിഴ്‌നാട്ടുകാർക്കെതിരെയുള്ള പ്രതികരണം പിൻവലിച്ച ശോഭ കരന്തലജെ കേരളത്തെ കുറിച്ചുള്ള പരാമർശം പിൻവലിക്കുന്നതിന് തയ്യാറായിട്ടില്ല.ഇക്കാര്യത്തിൽ, ഇടയ്ക്കിടെ സംസ്ഥാനത്തെത്തുകയും റോഡ്ഷോ നടത്തി ജനങ്ങളോട് കപട വാഗ്ദാനങ്ങൾ നൽകുകയും ചെയ്യുന്ന മോദിയുടെ പ്രതികരണമറിയാൻ കേരളീയർക്ക് ആകാംക്ഷയുണ്ടെന്ന് ബിനോയ് വിശ്വം പറഞ്ഞു.

ALSO READ:‘കേരളത്തില്‍ നിന്ന് ഇന്ത്യന്‍ ടീമിലെത്തുക പ്രയാസമേറിയ കാര്യമാണ്’; സഞ്ജു സാംസണ്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News