ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കളായ ബെന്‍റ്ലിയും ഒടുവിൽ ഇലക്ട്രിക് യുഗത്തിലേക്ക് കാലെടുത്തു വെയ്ക്കുന്നു. ലോകത്തെ ആദ്യത്തെ ആഡംബര ഇലക്ട്രിക് എസ്‌യുവി എന്ന ടാഗ് ലൈനോട് കൂടിയാണ് ബെന്‍റ്ലി തങ്ങളുടെ ആദ്യ ഇലക്ട്രിക് കാർ സംരംഭവുമായി എത്തുന്നത്. പൂർണ്ണമായും ഇലക്ട്രിക് അല്ലാത്ത ഹൈബ്രിഡ് ആയിട്ടുള്ള കാറാണ് നിലവിൽ കമ്പനിയുടെ മനസിൽ ഉള്ളത്.
പുതിയ ഇവി എസ്‌യുവി ബെൻ്റ്‌ലിയിൽ ഒരു ഇലക്ട്രിക് കാർ യുഗത്തിന് തന്നെ തുടക്കമിട്ടേക്കും. കാരണം കമ്പനി അടുത്ത ദശകത്തിൽ എല്ലാ വർഷവും ഓരോ ഇവി വീതം പുറത്തിറക്കാനാണ് പദ്ധതിയിടുന്നത്. 2035 മുതൽ പൂർണമായും ഇലക്ട്രിക് ആയിട്ടുള്ള കാറുകൾ പുറത്തിറക്കാനാണ് ബെൻ്റ്ലിയുടെ പദ്ധതി.
ALSO READ; കൈലാക്കിന്റെ വിലയെത്തി; വിപണി പിടിക്കുമോ സ്കോഡ
നിലവിൽ, കോണ്ടിന്‍റൽ ഫ്ലയിങ് സ്പർ മോഡലുകൾ പ്ലഗ്-ഇൻ ഹൈബ്രിഡ് പതിപ്പുകളിൽ ലഭ്യമാണ്. കൂടുതൽ ഒതുക്കമുള്ള ഒരു കോംപാക്ട് ഇലക്ട്രിക് എസ്‌യുവി ആയിരിക്കും വരാൻ പോകുന്നതെന്ന് സിഇഒ ഫ്രാങ്ക്-സ്റ്റെഫൻ വാലിസർ സ്ഥിരീകരിച്ചിട്ടുണ്ട്. അത്യാധുനിക സംവിധാനങ്ങളോടൊപ്പം ആകർഷകമായ മൈലേജും ‘മിന്നൽ വേഗത്തിലുള്ള’ ഫാസ്റ്റ് ചാർജിംഗും കമ്പനി ഉറപ്പുനൽകുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here