അത് പിന്നാലെ വരും, ദയവായി കാത്തിരിക്കുക; ആരാധകരോട് ബെന്ന്യാമിന്‍

യൂട്യൂബില്‍ വന്നിട്ടുള്ള ആടുജീവിതം ട്രെയിലര്‍ ഒഫീഷ്യല്‍ അല്ല എന്ന് സംവിധായകന്‍ ബ്ലെസ്സിക്ക് വേണ്ടി ഇവിടെ താന്‍ അറിയിക്കുന്നുവെന്ന് തിരക്കഥാകൃത്ത് ബെന്ന്യാമിന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. അത് വേള്‍ഡ് മാര്‍ക്കറ്റ് ഫെസ്റ്റിവല്‍സിനു വേണ്ടി തയാറാക്കിയ ഒരു പ്രിവ്യൂ അമേരിക്കയിലുള്ള ‘ഡെഡ്‌ലൈന്‍’ എന്ന ഓണ്‍ലൈന്‍ മാഗസിനില്‍ വന്നതാണെന്നും അദ്ദേഹം പറഞ്ഞു.

യൂ ടൂബിൽ വന്നിട്ടുള്ള ആടുജീവിതം trailer ഒഫീഷ്യൽ അല്ല എന്ന് സംവിധായകൻ ബ്ലസിക്ക് വേണ്ടി ഇവിടെ അറിയിക്കട്ടെ. അത് വേൾഡ് മാർക്കറ്റിനു വേണ്ടി / ഫെസ്റ്റിവൽസിനു വേണ്ടി സമർപ്പിച്ച ഒരു പ്രിവ്യൂ അമേരിക്കയിലുള്ള deadline എന്ന ഓൺലൈൻ മാഗസിൽ വന്നതാണ്. പടത്തിന്റെ ധാരാളം വർക്ക് ഇനിയും പൂർത്തിയാവാനുണ്ട്. അത് തീരുന്ന സമയത്ത് official trailer വരുമെന്ന് അറിയിക്കുന്നു.. അതുവരെ ദയവായി കാത്തിരിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News