നീണ്ട പന്ത്രണ്ടു വർഷത്തെ കാത്തിരിപ്പിന് വിരാമം; സർക്കാരിനെ പ്രശംസിച്ച് ബെന്യാമിൻ

സംസ്ഥാന സർക്കാരിനെ പ്രശംസിച്ച് എഴുത്തുകാരൻ ബെന്യാമിൻ. പത്തനംതിട്ട നവകേരള സദസ്സിൽ പങ്കെടുത്ത് താൻ ഉന്നയിച്ച വയറപ്പുഴ പാലത്തിന്റെ പണി തുടങ്ങാനുള്ള നടപടികൾ ആരംഭിച്ച സാഹചര്യത്തിലാണ് ബെന്യാമിൻ നന്ദിയറിയിച്ചത്. ഫേസ്ബുക്കിൽ ആണ് ബെന്യാമിൻ ഇക്കാര്യം പങ്കുവെച്ചത്.

നവകേരള സദസ്സില്‍ പങ്കെടുത്ത് ഉന്നയിച്ച വിഷയത്തില്‍ 17 ദിവസം കൊണ്ട് സര്‍ക്കാര്‍ നടപടി സ്വീകരിച്ച അനുഭവമാണ് ബെന്യാമിന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. വയറപ്പുഴ പാലത്തിന്റെ നിർമ്മാണത്തിന് ഉണ്ടായിരുന്ന തടസ്സങ്ങൾ എല്ലാം നീക്കി മന്ത്രിസഭയുടെ അനുമതി ലഭിച്ചിരിക്കുന്നുവെന്നും നീണ്ട 12 വര്‍ഷത്തെ കാത്തിരിപ്പിനാണ് വിരാമമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കേരളത്തിലേക്കുള്ള ഈ ട്രെയിനുകള്‍ റദ്ദാക്കി, ചില ട്രെയിനുകളില്‍ സമയമാറ്റം
ബെന്യാമിന്റെ ഫേസ്ബുക് പോസ്റ്റ്
നവകേരള സദസ്സിൽ പങ്കെടുത്ത് കാര്യങ്ങൾ പറഞ്ഞാൽ എന്ത് ഗുണം എന്ന് ചോദിച്ച ചിലരുണ്ട്. ‘ ഇപ്പോൾ നടന്നത് തന്നെ’ എന്ന് പരിഹസിച്ചവരും ഉണ്ട്. ഡിസംബർ 17 ന് ആയിരുന്നു പത്തനംതിട്ടയിലെ സദസ്സ്. അന്ന് ഉന്നയിച്ച കാര്യത്തിന് കൃത്യം 17 ദിവസം കഴിഞ്ഞപ്പോൾ ഉത്തരം ലഭിച്ചിരിക്കുന്നു. (ഡിസംബർ 18 ലെ എന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ കാണുക).വയറപ്പുഴ പാലത്തിന്റെ നിർമ്മാണത്തിന് ഉണ്ടായിരുന്ന തടസ്സങ്ങൾ എല്ലാം നീക്കി മന്ത്രിസഭയുടെ അനുമതി ലഭിച്ചിരിക്കുന്നു. നീണ്ട പന്ത്രണ്ടു വർഷത്തെ കാത്തിരിപ്പിനാണ് വിരാമമാകുന്നത്. വീണാജോർജിന് അഭിനന്ദനങ്ങൾ .

ALSO READ: ഉറക്കം കൂടുതൽ ഉള്ളവരാണോ നിങ്ങൾ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News