എഴുത്തുകാരൻ ബെന്യാമിൻ ഡിവൈഎഎഫ്‌ഐ മനുഷ്യച്ചങ്ങലയിൽ അണിചേരും

പ്രശസ്ത എഴുത്തുകാരൻ ബെന്യാമിൻ ഡി.വൈ.എഎഫ്‌.ഐ മനുഷ്യച്ചങ്ങലയിൽ അണിചേരും. ആലപ്പുഴയിലാണ് മനുഷ്യച്ചങ്ങലയുടെ ഭാഗമായി കണ്ണിയാവുക. മനുഷ്യച്ചങ്ങലക്ക് ബെന്യാമിൻ ആശംസകൾ അറിയിച്ചു.

Also read:പാട്ടകൊട്ടിയാലും ടോര്‍ച്ചടിച്ചാലും ശാസ്ത്ര വളര്‍ച്ചയുണ്ടാകില്ല; സംസ്ഥാനത്ത് എല്ലാ ഭാഗത്തും ശാസ്ത്ര പുരോഗതിയാണ് സര്‍ക്കാര്‍ ലക്ഷ്യം: മുഖ്യമന്ത്രി

ഡി.വൈ.എഫ്‌.ഐ സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ്, സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എൽ ജി ലിജീഷ് തുടങ്ങിയവർ കോഴിക്കോട് കെ.എൽ.എഫ്‌ വേദിയിലെത്തിയാണ്‌ അദ്ദേഹത്തെ ക്ഷണിച്ചത്‌. റെയിൽവേ യാത്രാദുരിതത്തിനും കേന്ദ്രത്തിന്റെ നിയമന നിരോധനത്തിനും കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനും എതിരെ ജനുവരി 20 ന് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയാണ്‌ മനുഷ്യ ചങ്ങല. സംസ്ഥാന കമ്മിറ്റി അംഗം കെ അരുൺ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എം വി നീതു, സിനാൻ ഉമ്മർ എന്നിവരും പങ്കെടുത്തു.

Also read:ഡീപ്ഫേക്കിൽ നിന്ന് സച്ചിനും രക്ഷയില്ല; ശക്തമായി പ്രതികരിച്ച് ക്രിക്കറ്റ് ഇതിഹാസം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration