മോഹൻലാൽ നായകനാവുന്ന സിനിമയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. തരുൺ മൂർത്തി ആണ് സംവിധാനം. ബെൻസ് വാസു എന്ന കഥാപാത്രം ആയിട്ടാണ് മോഹൻലാൽ എത്തുന്നതെന്ന അഭ്യൂഹം സംവിധായകൻ തരുൺ മൂർത്തി നിഷേധിച്ചു. എന്നാൽ പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ സാധാരണക്കാരനായ ടാക്സി ഡ്രൈവർ ആയിട്ടായിരിക്കും പ്രിയതാരം മോഹൻലാൽ എത്തുന്നത്. സാധാരണ മനുഷ്യരുടെയും അവരുടെ ജീവിതത്തെയും കേന്ദ്രീകരിച്ചാണ് സിനിമ. ഒരു ഇടവേളയ്ക്കു ശേഷമാണ് ഇത്തരമൊരു റിയലിസ്റ്റിക്ക് കഥാപാത്രത്തെ മോഹൻലാൽ അവതരിപ്പിക്കുന്നത്.
ALSO READ: ബോളിവുഡിലേക്ക് തിരിച്ചുവരവിനൊരുങ്ങി പ്രിയങ്ക; റിപ്പോർട്ടുകൾ പുറത്ത്
ഒരിടത്തരം ഗ്രാമത്തിന്റെ ഉൾത്തുടിപ്പുകൾ കോർത്തിണക്കിയായിരിക്കും ചിത്രം പ്രേക്ഷകർക്ക് മുമ്പിലെത്തുക. താര നിർണയം പൂർത്തിയാവുന്നതേയുള്ളു. രജപുത്രയുടെ പതിനാലാമത് ചിത്രവും മോഹൻലാലിന്റെ മുന്നൂറ്റിഅറുപതാമത് ചിത്രവുമാണിത്. ഏറെ ശ്രദ്ധേയമായ ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങൾക്കു ശേഷം തരുൺ മൂർത്തി ഒരുക്കുന്ന ചിത്രമെന്ന നിലയിൽ പ്രതീക്ഷകളേറെയാണ്.
ALOS READ: പാട്ടു കേട്ടാല്‍ ഡാന്‍സ് നിര്‍ബന്ധാ…; വൈറലായി കൊഹ്ലിയുടെ വീഡിയോ
കെ.ആർ.സുനിലിന്റേതാണ് കഥ. തരുൺ മൂർത്തിയും സുനിലും ചേർന്നാണ് തിരക്കഥയും സംഭാഷണവും രചിക്കുന്നത്. ഛായാഗ്രഹണം ഷാജികുമാർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തിക രഞ്ജിത്. കലാസംവിധാനം ഗോകുൽദാസ്. മേക്കപ്പ് പട്ടണം റഷീദ്. കോസ്റ്റ്യും ഡിസൈൻ സമീറ സനീഷ്. നിർമാണ നിർവഹണം ഡിക്സൻ പൊടുത്താസ്. വിഷ്ണു ഗോവിന്ദ് ആണ് സൗണ്ട് ഡിസൈൻ. ചിത്രത്തിന്റെ പിആർഒ വാഴൂർ ജോസ് ആണ്.
ഏപ്രിൽ രണ്ടാം വാരത്തിൽ ചിത്രീകരണമാരംഭിക്കും. റാന്നിയും തൊടുപുഴയുമാണ് പ്രധാന ലൊക്കേഷൻ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here