സ്പാനിഷ് ലീഗിൽ റയൽ മാഡ്രിഡിനോട് സമനില പിടിച്ച് അത്‌ലെറ്റിക് ക്ലബ്. ഈ മത്സരത്തോടെ ക്യാപ്റ്റൻ കരീം ബെൻസെമ റയലിൽ നിന്ന് പടിയിറങ്ങുകയാണ്.ആവേശകരമായ മത്സരത്തിനാണ് റയൽ മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടായ സാന്റിയോഗോ ബെർണബ്യൂ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഈ സീസണിലെ അവസാന മത്സരത്തിൽ അത്‌ലെറ്റിക് ക്ലബ്ബിനോട് സമനില പിടിക്കാനേ റയലിന് സാധിച്ചുള്ളൂ. തുടക്കം മുതൽ തന്നെ അക്രമണാത്മകമായാണ് അത്‌ലെറ്റിക് ക്ലബ് താരങ്ങൾ കളിച്ചത്.
പതിവ് പോലെ അത്‌ലെറ്റിക് മുന്നേറ്റ താരം ഇനാകി വില്യംസ് തന്നെ ടീമിനെ നയിച്ചു. പത്താം മിനുറ്റിൽ അത്‌ലെറ്റിക് ക്ലബിന് റയലിന്റെ വല കുലുക്കാൻ അവസരം ലഭിച്ചപ്പോൾ, റയലിന്റെ രക്ഷകനായി മാറി ഗോൾകീപ്പർ കോർട്ടുവ. വിനീഷ്യസ് ഗോൾ വല കുലുക്കാൻ ആഞ്ഞുശ്രമിച്ചെങ്കിലും അത്ലറ്റിക് ക്ലബ്ബിന്റെ വലകുലുക്കുവാൻ ആയില്ല. ഇരു ടീമുകളുടെ പ്രതിരോധം ശക്തമായപ്പോൾ ആദ്യ പകുതി ഗോൾ രഹിതമായി. രണ്ടാം പകുതിയുടെ ആദ്യം തന്നെ ഗോൾ അടിച്ചു അത്‌ലെറ്റിക് റയലിനെ ഞെട്ടിച്ചു. ഹേരെരയുടെ പാസിൽ സാൻകെറ്റാണ് അത്‌ലെറ്റിക് വേണ്ടി വല കുലുക്കിയത്.
റയലിന് മത്സരം ജീവൻ മണ പോരാട്ടമായപ്പോൾ, കൈവിട്ടുപോകുമായിരുന്ന മത്സരത്തിൽ 72 ആം മിനുട്ടിൽ ലഭിച്ച പെനാൽറ്റി ഗോൾ അടിച്ചു ബെൻസെമ സമനില ഗോളടിച്ച് റയലിനെ ഒപ്പമെത്തിച്ചു.
ഇരു പോസ്റ്റിലേക്കും പലതവണ ബോൾ വന്നെങ്കിലും ഗോൾ മാത്രം പിറന്നില്ല. 14 വര്‍ഷം നീണ്ട റയലിലെ കരിയറില്‍ 25 കിരീടം നേടികൊടുത്താണ് ബെന്‍സെമ ക്ലബിന്‍റെ പടിയിറങ്ങുന്നത് ഈ മത്സരത്തിന്റെ നൊമ്പര കാഴ്ചയാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് ശേഷം റയലിന് വേണ്ടി എറ്റവും വലിയ ഗോൾ വേട്ട നടത്തിയതും ബെൻസെമയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here