ആഡംബര ബ്രാൻഡുകൾക്ക് ജനപ്രീതി; കോടീശ്വര പട്ടികയിൽ മസ്കിന് പകരക്കാരനെത്തി

ലോകത്തിലെ ഏറ്റവും വലിയ ധനികനെന്ന പട്ടം സ്വന്തമാക്കി ലൂയിസ് വിറ്റണിന്റെ ചെയർമാനും സിഇഒയുമായ ബെർണാഡ് അർനോൾട്ട്. ഫോർബ്സ് പട്ടിക പ്രകാരം ടെസ്‌ല സിഇഒ ഇലോൺ മസ്കിനെ മറികടന്നാണ് ബെർണാഡ് അർനോൾട്ട് ഈ പദവിയിലേക്കെത്തിയത്. ഫ്രഞ്ച് ശതകോടീശ്വരനായ അർനോൾട്ടിന്റെയും കുടുംബത്തിന്റെയും ആസ്തി 23.6 ബില്യൺ ഉയർന്ന് 207.6 ബില്യൺ ഡോളറായി ഉയർന്നിരുന്നു.

ALSO READ: കുറഞ്ഞകാലത്തിനുള്ളില്‍ പൂട്ടിപ്പോയത് 71 അന്തര്‍ സംസ്ഥാന സഹകരണ സംഘങ്ങള്‍: മന്ത്രി വി എന്‍ വാസവന്‍

ഡിയോർ, ബൾഗാരി, സെഫോറ തുടങ്ങിയ ആഡംബര ഉൽപ്പന്ന ബ്രാൻഡുകളുടെ സ്ഥാപനമാണ് ലൂയിസ് വിറ്റൻ.ഇലോൺ മസ്കിന്റെ ആസ്തി 204.7 ബില്യൺ ഡോളറാണ്. മസ്കിന് ഏകദേശം 13 ശതമാനം നഷ്ടം വന്നതിനെ തുടർന്നാണ് അർനോൾട്ട് ധനിക പട്ടികയിൽ ആദ്യമെത്തുന്നത്.

2022 അവസാനത്തോടെ തന്നെ അർനോൾട്ട് മസ്കിനെ മറികടന്നിരുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. അതേസമയം ബ്ലൂംബെർഗ് ബില്യണയേഴ്‌സ് ഇൻഡക്‌സ് അവകാശപ്പെടുന്നത് മസ്‌ക് തന്നെയാണ് ഇപ്പോഴും ലോകത്തിലെ ഏറ്റവും വലിയ ധനികനെന്നാണ്. ഇലോൺ മസ്കിനു പിന്നിലായി ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് ആണ്.184 ബില്യൺ ഡോളർ ആണ് ജെഫ് ബെസോസിന്റെ ആസ്തി. 183 ബില്യൺ ഡോളർ ആസ്തിയുമായി ബെർണാഡ് അർനോൾട്ട് മൂന്നാം സ്ഥാനത്ത് എന്നാണ് ബ്ലൂംബെർഗ് ബില്യണയേഴ്‌സ് ഇൻഡക്‌സ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

കഴിഞ്ഞ വർഷം ഏപ്രിലിൽ, കമ്പനിയുടെ ഓഹരികൾ റെക്കോർഡ് ഉയരത്തിൽ എത്തിയതോടെ ബെർണാഡ് അർനോൾട്ടിന്റെ ആസ്തി 200 ബില്യൺ ഡോളർ പിന്നിട്ടിരുന്നു. മസ്‌കിനും ജെഫ് ബെസോസിനും പിന്നാലെ ഈ പദവി നേടുന്ന മൂന്നാമത്തെ വ്യക്തിയായി അർനോൾട്ട് മാറിയിരിക്കുകയാണ്. എൽവിഎംഎച്ച് ഓഹരികളുടെ മൂല്യം 30 ശതമാനം വർധിച്ചതിന് ശേഷം 2023-ൽ അർനോൾട്ടിന്റെ സമ്പത്തിൽ 39 ബില്യൺ ഡോളറിന്റെ വർദ്ധനവുണ്ടായി എന്നാണ് റിപ്പോർട്ട് .

ALSO READ: ഭൂമി കുംഭകോണ കേസ്; ഹേമന്ത് സോറനെതിരെ കുരുക്ക് മുറുക്കി ഇഡി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News