ഓസ്‌കാർ 2024: മികച്ച നടന്‍, സംവിധായകന്‍; അവാർഡുകൾ ഒരു ചിത്രത്തിന്

ഓസ്‌കാർ 2024 ലെ മികച്ച നടനായി കില്ല്യന്‍ മർഫിയെ തെരഞ്ഞെടുത്തു. ഓപന്‍ ഹെയ്മറിലെ പ്രകടനത്തിനാണ് അവാർഡ് നേടിയത്.മികച്ച സംവിധായകനായി ക്രിസ്റ്റഫര്‍ നോളനനെ തെരഞ്ഞെടുത്തു. ഓപന്‍ഹെയ്മറിനാണ് അവാർഡ്.

ALSO READ: ലോകത്തിലെ ഏറ്റവും മികച്ച കോഫികളിൽ സൗത്ത് ഇന്ത്യൻ ഫിൽറ്റർ കോഫിയും…

മികച്ച സഹനടനായി റോബര്‍ട്ട് ഡൗണി ജൂനിയര്‍ തെരഞ്ഞെടുത്തു.ഓപൻഹെയ്മറിലെ പ്രകടനത്തിനാണ് അവാർഡ് ലഭിച്ചത്. ‘ഞാൻ ഇവിടെ ഒരു മികച്ച മനുഷ്യനായി തുടരും’,എന്നാണ് റോബർട്ട് ഡൗണി ജൂനിയർ തൻ്റെ ഓസ്കാര്‍ അവാര്‍ഡ് സ്വീകരിച്ച് കൊണ്ട് പ്രഖ്യാപിച്ചത്.

മികച്ച ഛായഗ്രഹണ പുരസ്‍കാരം ഓപന്‍ഹെയ്മറിലെ ഹൊയ്തെ വാൻ ഹൊയ്തെമക്ക് ലഭിച്ചു.ബെസ്റ്റ് വിഷ്വല്‍ ഇഫക്ട്സ് അവാർഡ് ‘ഗോഡ്സില്ല മൈനസ് വണ്‍’ നേടി. മികച്ച വിദേശ ചിത്രമായി ‘ദ സോണ്‍ ഓഫ് ഇന്‍ട്രസ്റ്റ്’ തെരെഞ്ഞെടുത്തു. മികച്ച ശബ്ദത്തിനുള്ള ഓസ്കാര്‍ ‘ദ സോണ്‍ ഓഫ് ഇന്‍ട്രസ്റ്റ്’ നേടി. ടാൺ വില്ലേഴ്‌സും ജോണി ബേണുമാണ് അവാർഡ് നേടിയത്.മികച്ച എഡിറ്റര്‍ അവാര്‍ഡ് ജെന്നിഫര്‍‍ ലെം നേടി.

ALSO READ: ഓസ്‌കാർ 2024: മികച്ച നടന്‍, സംവിധായകന്‍; അവാർഡുകൾ ഒരു ചിത്രത്തിന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News